എം.വി.നികേഷ്കുമാർ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ക്ഷണിതാവാകും
Thursday 27 June 2024 1:03 AM IST
കണ്ണൂർ: മാദ്ധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്ന എം.വി.നികേഷ് കുമാറിനെ സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റിയിൽ അടുത്ത സമ്മേളനം വരെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും. നിലവിൽ ജില്ലാ കമ്മറ്റിയിൽ ഒഴിവില്ലാത്തതിനാലാണ് ക്ഷണിതാവാക്കുന്നത്. ഇതു സംബന്ധിച്ച് സി.പി.എമ്മിന്റെ അടുത്ത സംസ്ഥാന കമ്മറ്റിയിൽ തീരുമാനമുണ്ടാകും. രണ്ടു വർഷം കണ്ണൂരിലെ പൊതുമണ്ഡലത്തിൽ സജീവമായ ശേഷം 2026ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം. 2016ൽ അഴീക്കോട് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച നികേഷ് മുസ്ലിം ലീഗ് സ്ഥാനാർഥിയായ കെ.എം.ഷാജിയോട് പരാജയപ്പെട്ടിരുന്നു.