കുട്ടനാട്ടിൽ പ്രതിഷേധം

Thursday 27 June 2024 12:43 AM IST

കുട്ടനാട്. കൊടിക്കുന്നിൽ സുരേഷിനെ പ്രോട്ടെം സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് യു .ഡി. എഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നമാർച്ച് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജോസഫ് ചേക്കോടൻ അദ്ധ്യക്ഷനായി.

രാമങ്കരി ജംഗ്ക്ഷനിൽ നടന്ന സമാപന സമ്മേളനം ഡി.സി.സി വൈസ് പ്രസിഡൻ്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ഗോപകുമാർ, ജെ.ടി.റാംസെ എന്നിവർ പ്രസംഗിച്ചു. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

Advertisement
Advertisement