ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന്റെ അപേക്ഷ തീയതി നീട്ടി

Thursday 27 June 2024 12:54 AM IST

തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 6 വരെ ദീർഘിപ്പിച്ചു. 2024-25 അദ്ധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാല ബിരുദമാണ്. നികുതി പ്രാക്ടീഷണർമാർ,അക്കൗണ്ടന്റുമാർ,നിയമവിദഗ്ദ്ധർ,വിദ്യാർത്ഥികൾ,അദ്ധ്യാപകർ,ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് ഈ കോഴ്സ് തുടങ്ങിയത്. ജി.എസ്.ടി നിയമം,ചട്ടം,അക്കൗണ്ടിംഗ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും ടാക്സ് പ്രാക്ടീഷണർ ആകുന്നതിലേക്കുമുള്ള വൈദഗ്ദ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്സ് വിഭാവന ചെയ്തിരിക്കുന്നത്. ജി.എസ്.ടി പ്രാക്ടീസിന് സഹായമാകുന്ന രീതിയിൽ സ്കിൽ ഇന്ത്യയുടെ അംഗീകാരമുള്ള ടെക്നോളജിക്കൽ പ്ളാറ്റ് ഫോമിൽ പരിശീലനം നൽകും. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്ന ഒരുവർഷത്തെ കോഴ്സിൽ 180 മണിക്കൂർ പരിശീലനമാണ് (ഓൺലൈൻ/ഒഫ് ലൈൻ) ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാർത്ഥികൾ,സർക്കാർ അർദ്ധസർക്കാർ,പൊതുമേഖലാ ജീവനക്കാർ,പ്രവാസികൾ,റിട്ടയർ ചെയ്തവർ,മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 13 വിഭാഗങ്ങൾക്ക് ഫീസിൽ ആകർഷകമായ ഇളവുകളുണ്ട്. വിശദവിവരങ്ങൾക്ക് www.gift.res.in, 0471 2596980,9746972011,9349727106,9995446032.

Advertisement
Advertisement