വയോജനങ്ങളെ സംരക്ഷിക്കണം: വനിത കമ്മിഷൻ

Thursday 27 June 2024 12:59 AM IST

തൃശൂർ: വയോജനങ്ങൾക്ക് മക്കൾ സംരക്ഷണം ഉറപ്പാക്കണമെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. തൃശൂർ ടൗൺ ഹാളിൽ ജില്ലാതല സിറ്റിംഗിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. പ്രായാധിക്യത്താൽ ബുദ്ധിമുട്ടിലായ അമ്മമാരെ സംരക്ഷിക്കാൻ മക്കൾ തയാറാകാത്തതും, ഒന്നിൽക്കൂടുതൽ മക്കളുള്ള വീടുകളിൽ അമ്മമാരെ നോക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും കമ്മിഷന് വരുന്നുണ്ട്. അഭ്യസ്തവിദ്യരും നല്ല ജോലിയിലിരിക്കുന്നവരും സ്വന്തം അമ്മമാരെ നോക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ടെന്നും പറഞ്ഞു. വയോജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ ജാഗ്രതാ സമിതികളുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണം. 16 പരാതികൾ തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി അയച്ചു. ആകെ 63 പരാതികൾ പരിഗണിച്ചു.

Advertisement
Advertisement