കളക്ടറേറ്റ് ധർണ നടത്തും

Thursday 27 June 2024 1:03 AM IST

തൃശൂർ: ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ അനുബന്ധ മേഖലകളിലുള്ളവർക്ക് വേണ്ട ക്ഷേമ പദ്ധതി ബില്ലിനെ അവഗണിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക് . 28ന് രാവിലെ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് നടക്കുന്ന ധർണയിൽ ജില്ലയിലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉടമകളും തൊഴിലാളികളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സാബു തൃപ്രയാർ, സെക്രട്ടറി വി.എസ്.വേണു, പി.സി.ഹൈദ്രോസ്, ജോഷി ഇമ്മട്ടി, കെ.ടി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement