ഇനി 1000 രൂപ പോലും ചെലവ് വരില്ല;  വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത

Thursday 27 June 2024 10:34 AM IST

ന്യൂഡൽഹി: വിമാനയാത്ര ടിക്കറ്റുകൾ ഇപ്പോൾ 883 രൂപയ്ക്ക് ലഭ്യമാണെന്ന് അറിയിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. 'സ്‌പ്ലാഷ് സെയിലിന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് തരം ടിക്കറ്റുകളാണ് യാത്രക്കാർക്കായി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ എക്‌സ്പ്രസ് ലെെറ്റ് നിരക്കുകൾ 883 രൂപയിൽ നിന്ന് ആരംഭിക്കുന്നു. എക്‌സ്പ്രസ് ലെെറ്റ് നിരക്കുകൾക്ക് കൺവീനിയൻസ് ഫീസ് ഒഴിവാക്കുന്നു. ഉയർന്ന നിരക്കുകൾ 1096 രൂപ മുതൽ ആരംഭിക്കുന്നു.

ഈ ഓഫർ ജൂൺ 28വരെ മാത്രമേ ലഭിക്കുകയുള്ളൂ. 2024 ജൂലെെ ഒന്ന് മുതൽ 2024 സെപ്‌തംബർ 30 വരെയുള്ള യാത്രകൾക്കാണ് ഇത് ബാധകം. എയർലെെനിന്റെ ഔദ്യോഗിക വെബ്‌സെെറ്റോ (www.airindiaexpress.com) മൊബെെൽ ആപ്പോ ഉപയോഗിച്ചാൽ മാത്രമേ കൺവീനിയൻസ് ഫീസ് ഒഴിവാക്കാൻ കഴിയും. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഈ ഓഫർ അനുവദിക്കുന്നത്. അനുവദിച്ച സീറ്റുകൾ വിറ്റുതീർത്താൽ പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലെെൻ അറിയിച്ചു. പണമടച്ചതിന് ശേഷം റീഫണ്ടുകൾ ലഭ്യമല്ലെന്നും ടിക്കറ്റ് റദ്ദാക്കിയാൽ ചാർജ് ഈടാക്കുമെന്നും എയർലെെൻ വ്യക്തമാക്കി.

Advertisement
Advertisement