വളരെ ന്യായമായ റേറ്റ്, പ്രവാസികൾക്കും ഇടയ്‌ക്കിടെ വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഏറെ ഗുണകരം

Thursday 27 June 2024 11:19 AM IST

പ്രവാസികൾക്ക് പ്രയോജനകരമായ ടിപ്പുമായി മുരളി തുമ്മാരുകുടി. പലർക്കും ഇപ്പോൾ തന്നെ അറിയാമായിരിക്കും, എന്നാലും അറിയാത്തവർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ഷെയർ ചെയ്യുന്നു എന്ന മുൻകൂർ ജാമ്യത്തോടെയാണ് അദ്ദേഹം Airalo എന്ന ആപ്പിനെ കുറിച്ച് വിവരിക്കുന്നത്.

''ട്രാവൽ ടിപ്സ്

ജനീവയിൽ ആയിരിക്കുമ്പോൾ ലോകത്തെവിടെയും റോം ചെയ്യാവുന്ന ഒരു ഫ്ലാറ്റ് റേറ്റിലുള്ള ഫോൺ ആയിരുന്നു. ജർമ്മനിയിൽ വന്നപ്പോൾ ആ സിസ്റ്റം ഇല്ലാതായി. ഫോൺ ബിൽ അധികമായി. നാട്ടിലെയോ ജർമ്മനിയിലെയോ ഫോൺ വിദേശത്ത് ഉപയോഗിച്ചാൽ വലിയ ചാർജ്ജ് ആണ്. വിലക്കുറവുള്ള ആഗോള റോമിങ്ങിൽ പലപ്പോഴും കുറച്ചു ഡേറ്റ മാത്രമേ ഉണ്ടാകൂ.

ഇതിനൊരു പരിഹാരം അടുത്തയിടെ കണ്ടുപിടിച്ചു. Airalo എന്നൊരു ആപ്പ് ഉണ്ട്. ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ ഡേറ്റ ഉപയോഗിക്കാനുള്ള സിം അവിടെ കിട്ടും. ഒരു ദിവസത്തേക്കോ, ആഴ്ചത്തേക്കോ, മാസത്തേക്കോ വാങ്ങാം. ഡേറ്റ തീർന്നാൽ ടോപ്പ് അപ്പ് ചെയ്യാം. വളരെ ന്യായമായ റേറ്റ് ആണ്. നിങ്ങൾക്ക് പലർക്കും ഇപ്പോൾ തന്നെ അറിയാമായിരിക്കും, എന്നാലും അറിയാത്തവർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ഷെയർ ചെയ്തതാണ്.

ഇതുപോലെയോ ഇതിനേക്കാളോ ലാഭമായ ആപ്പുകളും ടിപ്പുകളും ഉണ്ടെങ്കിൽ പറഞ്ഞാൽ നന്നായിരിക്കും. ഡാറ്റക്ക് വേണ്ടി മാത്രമല്ല വിദേശ നാണ്യ വിനിമയത്തിനോ ക്രെഡിറ്റ് കാർഡിനോ ഒക്കെയാവാം.

മുരളി തുമ്മാരുകുടി''

ഇന്ത്യ നിരോധിച്ചു

സൈബർ തട്ടിപ്പ് ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) നിർദ്ദേശങ്ങളെത്തുടർന്ന് ഗൂഗിളും ആപ്പിളും അവരുടെ ഇന്ത്യൻ ആപ്പ് സ്റ്റോറുകളിൽ നിന്ന് അന്താരാഷ്ട്ര eSIM ആപ്പുകളായ Airalo,Holafly എന്നിവനീക്കം ചെയ്തിരുന്നു. ഈ ആപ്പുകളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിലേക്കുള്ള ആക്സസ് തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കളോടും DoT നിർദ്ദേശിച്ചിട്ടുണ്ട്.ഇന്ത്യയ്ക്കുള്ളിൽ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന തട്ടിപ്പുകാർ അന്താരാഷ്ട്ര ഫോൺ നമ്പറുകളുള്ള അനധികൃത eSIM-കൾ ദുരുപയോഗം ചെയ്യുന്നതിനെ തുടർന്നാണ് നിരോധനം.

Advertisement
Advertisement