500 രൂപയുടെ ഇഡലിയാണ് ഇപ്പോൾ തമിഴ്നാട്ടിൽ ഹിറ്റ്; ഉണ്ടാക്കാനും എളുപ്പം

Thursday 27 June 2024 3:45 PM IST

മിക്ക ഹോട്ടലുകളിലും ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഒന്നാണ് ഇഡ്ഡലി. എന്നാൽ 500 രൂപയുടെ ഇഡ്ഡലി നിങ്ങൾ കഴിച്ചിട്ടുണ്ടോ?. ചെന്നെെയിലെ അഡയാർ ആനന്ദഭവനിലാണ് ഈ ഇഡ്ഡലി വിൽക്കുന്നത്. ഒഎംആർ, ശാസ്ത്രി നഗർ, താംബരം, അണ്ണാനഗർ, വേളാച്ചേരി തുടങ്ങിയ ആനന്ദഭവൻ ഹോട്ടലിന്റെ ശാഖകളിലും ഈ ഇഡ്ഡലി ലഭ്യമാണ്.

വളരെ ശ്രദ്ധിച്ച് ചേരുവകളുടെ ഗുണങ്ങൾ നോക്കിയാണ് ഈ വിഭവം ഉണ്ടാക്കുന്നതെന്നും ഏകദേശം മൂന്ന് മാസം മുമ്പാണ് ഈ പുതിയ ഇഡ്ഡലിയുടെ ആശയം വന്നതെന്നും അഡയാർ ആനന്ദഭവൻ ഡയറക്ടർ വിഷ്ണു ശങ്കർ പറഞ്ഞു. ഹോട്ടലിലെ ഭക്ഷണം അനാരോഗ്യകരമാണെന്ന് കരുതുന്നവരുടെ ചിന്താഗതി മാറ്റാൻ കൂടിയാണ് ഇതുകൊണ്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 300 ലധികം ഇഡ്ഡലികൾ ഇതിനോടകം വിറ്റതായും ഓൺലെെനിലും വിൽപന നടക്കുന്നതായി വിഷ്ണു പറഞ്ഞു.

ഉണ്ടാക്കുന്ന വിധം

ആദ്യം ഒരു ഇഡ്‌ലി ചെറിതായി മുറിച്ച് ഒരു പാത്രത്തിൽ വയ്ക്കുക. അതിനുശേഷം രണ്ട് ‌സ്‌പൂൺ വെർജിൻ ഒലിവ് ഓയിൽ ചേർക്കുക. മഷ്‌റൂം, വെളുത്തുള്ളി സത്ത്, നട്‌സ്, ഗ്രാമ്പൂ, കറുവപ്പട്ട, അശ്വഗന്ധ എന്നിവയ്ക്കൊപ്പം ചില മസാല പൊടികളും ചേർക്കുന്നു. ഇതിന് മുകളിലായി ബ്ലൂബെറിയും കുതിർത്ത് തൊലികളഞ്ഞതുമായ ബദാമും ചേർക്കുന്നു. ഉള്ളിയും തക്കാളിയും ഉപയോഗിച്ചുള്ള സോസും ഇതിനൊപ്പം ചേർക്കുന്നുണ്ട്. മുകളിലായി അരിഞ്ഞ മല്ലിയില വിതറിയാണ് വിളമ്പുന്നത്. ഇപ്പോൾ തന്നെ ഈ ഇഡ്ഡലിക്ക് ആരാധകർ വളരെ കൂടുതലാണ്.

Advertisement
Advertisement