സുരേഷ് ഗോപി നായകനായി മണിയൻ ചിറ്റപ്പൻ

Friday 28 June 2024 12:10 AM IST

ഗഗനചാരിക്കുശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന മണിയൻ ചിറ്റപ്പൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകൻ.സുരേഷ് ഗോപിയുടെ ഹെവിലുക്ക് പുറത്തിവിട്ടാണ് അണിയറ പ്രവർത്തകർ പ്രഖ്യാപനം നടത്തിയത്.നര കയറിയ താടിയും മുടിയും മീശയും കറുത്ത വട്ടകണ്ണടയും ജാക്കറ്റും അണിഞ്ഞാണ് സുരേഷ് ഗോപിയുടെ വേഷപ്പകർച്ച .

ഒരു ക്രേസി സയന്റിസ്റ്റിന്റെ കഥയാണ് മണിയൻ ചിറ്റപ്പൻ.

കോമഡി ചിത്രമെന്നാണ് സൂചന. ഗഗനമാരി സിനിമ മാറ്റിക് യൂണിവേഴ്സിൽ എത്തുന്നതാണ് മണിയൻ ചിറ്റപ്പന്റെ പ്രത്യേകത. ഗഗനചാരി സിനിമയിൽ മണിയൻ ചിറ്റപ്പൻ എന്നൊരു കോമിക് ബുക് കാണിക്കുന്നുണ്ട്.

ബോക്സ് ഒാഫീസിൽ കുതിപ്പ് തുടരുന്ന ഗഗനചാരിയിൽ ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജു വർഗീസ്, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ഗഗനചാരിക്ക് സുർജിത്ത് എസ്. പൈ ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം ഒരുക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം.അതേസമയം സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

ഏറെ സസ്പെൻസും, ദുരൂഹതകളും നൽകുന്ന ത്രില്ലർ സിനിമയാണിതെന്ന് ടീസർ വ്യക്തമാക്കുന്നു.
സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ മേനോനും മുഖ്യ വേഷങ്ങളണിയുന്നു.നവ്യ നായർ,​ പ്രാചി ടെഹ്ളൻ ,​ ശ്രീജിത്ത് രവി,​ സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയു എന്നിവരാണ് മറ്റ് താരങ്ങൾ.കഥ - മനു.സി. കുമാർ,ജിത്തു. കെ. ജയൻ.തിരക്കഥ - മനു സി.കുമാർ.ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.

Advertisement
Advertisement