ശുചിത്വ സന്ദേശയാത്ര സമാപിച്ചു

Thursday 27 June 2024 8:35 PM IST

മട്ടന്നൂർ: ജില്ല-ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടന്ന ശുചിത്വ സന്ദേശ യാത്രയുടെ സമാപനം ചാലോട് ബസ് സ്റ്റാൻഡിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് ഉദ്ഘാടനം ചെയ്തു. കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മിനി അദ്ധ്യക്ഷത വഹിച്ചു. ചാലോട് ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വേസ്റ്റ് ബിന്നുകൾ കൈമാറി. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപ്പറമ്പിൽ , ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ജിഷ , ജോയിന്റ് ബി.ഡി.ഒ ദിവാകരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റ് പ്രസിഡന്റ് പി.കെ സനീഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ സ്വാഗതവും, പി.സജിത നന്ദിയും പറഞ്ഞു.

Advertisement
Advertisement