ലഹരി വിരുദ്ധ ദിനാചരണം

Friday 28 June 2024 1:56 AM IST

വെഞ്ഞാറമൂട്:ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് ഗവ.യു.പി.എസിൽ ഗാന്ധിദർശന്റെയും സോഷ്യൽ സയൻസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വാമനപുരം എഫ്.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ജി.സന്തോഷ് 'കുട്ടികളിലെ ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസെടുത്തു.ശ്രീ ഗോകുലം മെഡിക്കൽ കോളേജ് നഴ്സിംഗ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബോധവത്കരണ സ്കിറ്റ് പ്രസംഗം,പോസ്റ്റർ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.കൺവീനർ ബി.കെ.സെൻ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് കെ.എസ്.സാബു സ്വാഗതം പറഞ്ഞു.സീനീയർ അസിസ്റ്റന്റ് ആർ.സ്വപ്ന,ഗാന്ധിദർശൻ കൺവീനർ അശ്വനി എം.ലാൽ,കോഓർഡിനേറ്റർ ടി.ബിന്ദു,ഉണ്ണിമായ,നീനു,ശുഭ,എസ്.ചിത്ര,എസ്.ആർ.ജി കൺവീനർ എൽ.അനുചന്ദ്രൻ,സ്റ്റാഫ് സെക്രട്ടറി എസ്.എസ്.ഗായത്രി നായർ തുടങ്ങിയവർ സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ കെ.ആർ.ലക്ഷ്മിപ്രിയ നന്ദി പറഞ്ഞു.

Advertisement
Advertisement