മുടിയിലെ താരനെ എന്നന്നേക്കുമായി അകറ്റാം,​ പേരയില ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

Thursday 27 June 2024 11:58 PM IST

പേ​ര​യി​ല​യി​ട്ടു​ ​തി​ള​പ്പി​ച്ച​ ​വെ​ള്ളം​ ​ത​ണു​ത്ത​ ​ശേ​ഷം​ ​ത​ല​യോ​ട്ടി​യി​ൽ​ ​മ​സാ​ജ് ​ചെ​യ്യു​ന്ന​തും​ ​മു​ടി​ ​ക​ഴു​കു​ന്ന​തു​മെ​ല്ലാം​ ​മു​ടി​കൊ​ഴി​ച്ചി​ൽ​ ​ത​ട​യാ​ൻ​ ​സ​ഹാ​യി​ക്കും.​ ​പേ​ര​യി​ല​ ​അ​ര​ച്ചു​ ​ത​ല​യി​ൽ​ ​പു​ര​ട്ടു​ന്ന​ത് ​താ​ര​ന​ക​റ്റാ​നും​ ​ന​ല്ല​താ​ണ്.​ ​പേ​ര​യി​ല​ ​കൊ​ണ്ടു​ള്ള​ ​ഹെ​യ​ർ​ ​പാ​യ്ക്ക് ​മു​ടി​യു​ടെ​ ​അ​റ്റം​ ​പി​ള​രു​ന്ന​തും​ ​ത​ട​യും.​ ​ഈ​ ​പാ​യ്ക്കി​ൽ​ ​ഒ​രു​ ​ടീ​സ്പൂ​ൺ​ ​തേ​ൻ​ ​ചേ​ർ​ക്കു​ന്ന​തും​ ​ന​ല്ല​താ​ണ്.​ ​പാ​യ്ക്കി​ട്ട​ ​ശേ​ഷം​ ​ഇ​ളം​ചൂ​ടു​ള്ള​ ​വെ​ള്ളം​ ​കൊ​ണ്ടു​ ​മു​ടി​ ​ക​ഴു​കാം.​

​പേ​ര​യി​ല​യു​ടെ​ ​നീ​ര് ​ത​ല​യി​ൽ​ ​പു​ര​ട്ടു​ന്ന​ത് ​ത​ല​യി​ലെ​ ​പേ​നി​നെ​ ​ഒ​ഴി​വാ​ക്കും.​ ​ശി​രോ​ച​ർ​മ​ത്തി​ലെ​ ​വ​ര​ൾ​ച്ച​യും​ ​ചൊ​റി​ച്ചി​ലും​ ​മാ​റ്റാ​നും​ ​ഇ​ത് ​ന​ല്ല​താ​ണ്.​ ​മു​ടി​യ്ക്കു​ ​സ്വാ​ഭാ​വി​ക​ ​രീ​തി​യി​ൽ​ ​തി​ള​ക്കം​ ​ന​ൽ​കാ​നും​ ​മു​ടി​വേ​രു​ക​ൾ​ക്ക് ​ബ​ലം​ ​ന​ൽ​കാ​നും​ ​പേ​ര​യി​ല​യു​ടെ​ ​നീ​ര് ​ന​ല്ല​താ​ണ്.​ ​പേ​ര​യി​ലി​ട്ട​ ​വെ​ള്ളം​ ​കൊ​ണ്ടു​ ​മു​ടി​ ​ക​ഴു​കു​ന്ന​ത് ​എ​ണ്ണ​മ​യ​മു​ള്ള​ ​മു​ടി​യ്ക്കു​ള്ള​ ​പ​രി​ഹാ​ര​മാ​ണ് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പ്രകൃതിദത്ത മാർഗമായത് കൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാവില്ലെന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കും.

ശിരോചർമ്മത്തിന്റെ സംരക്ഷണത്തിൽ ഉപേക്ഷ വിചാരിക്കരുത്. താരൻ ഒരു സാധാരണ പ്രശ്‌നമാണ്. എന്നാൽ ഇതിൽ നിന്ന് മുക്തി നേടുകയെന്നത് അത്ര എളുപ്പമല്ല. താരൻ കാരണം ചെറുപ്പകാരിലും മുതിർന്നവരിലും പലവിധത്തലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. താരനെ പ്രതിരോധിക്കാനായി തിളപ്പിച്ച പാലിൽ കറിവേപ്പില അരച്ചതും ചേർത്ത് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനുട്ട് സമയം കഴിഞ്ഞ് കഴുകിക്കളയുക. പതിവായി ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും.

Advertisement
Advertisement