മോർഫ് ചെയ്ത ചിത്രം  പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Friday 28 June 2024 5:14 AM IST

കോട്ടയം: യുവതിയുടെ ഫോട്ടോയും, വീഡിയോയും മോർഫ് ചെയ്ത് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാക്കിൽ പൂവന്തുരുത്ത് മഠത്തിങ്കൽ സൂരജിനെയാണ് (അച്ചു,27) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 മുതൽ ഇയാളുടെ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ ഫോട്ടോയും, വീഡിയോയും പകർത്തിയശേഷം സമൂഹമാദ്ധ്യമത്തിലൂടെ വ്യാജ അക്കൗണ്ട് വഴി യുവതിയുടെ മുഖം മോർഫ് ചെയ്ത് ഫോട്ടോകളും, വീഡിയോകളും നിർമിച്ച് പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് വെസ്റ്റ് പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement