കറുപ്പണിഞ്ഞ് രജനി കാന്ത്, കൂലി ലുക്ക് ടെസ്റ്റ്

Saturday 29 June 2024 12:28 AM IST

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രജനികാന്തിന്റെ 'ലുക്ക് ടെസ്റ്റ്" ചിത്രങ്ങൾ വൈറൽ. കറുപ്പണിഞ്ഞ് രുദ്രാക്ഷവും കറുത്ത കൂളിംഗ് ഗ്ളാസും ധരിച്ച് കണ്ണാടിയുടെ മുൻപിൽ നിൽക്കുന്ന രജനികാന്തിന്റെ സ്റ്റൈൽ ആരാധകർ ഏറ്റെടുത്തു. 'ലുക്ക് ടെസ്റ്റ്" എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ലോകേഷ് കുറിച്ചത്. ചിത്രത്തിന് പിന്നിൽ ലോകേഷ് കനകരാജിനെയും കാണാം. കാല എന്ന രജനികാന്ത് ചിത്രത്തിലെ ലുക്കുമായി സാമ്യം ഉണ്ടെന്ന് വിമർശനമുണ്ട്. ജൂൺ 6ന് ചെന്നൈയിൽ കൂലിയുടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ ചില കാരണങ്ങളാൽ ജൂലായിലേക്ക് റിലീസ് നീട്ടി. സത്യരാജ്, ശ്രുതിഹാസൻ എന്നിവരാണ് കൂലിയിലെ മറ്റു താരങ്ങൾ. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും. ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ. മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂളിൽ ക്യാമറ ചലിപ്പിക്കുന്നതും ഗിരീഷ് ഗംഗാധരനാണ്.

Advertisement
Advertisement