വേർപിരിയൽ സ്ഥിരീകരിച്ച് മലൈക

Saturday 29 June 2024 12:34 AM IST

ബോളിവുഡ് താരം അർജുൻ കപൂറുമായുള്ള വേർപിരിയൽ സ്ഥിരീകരിച്ച് നടി മലൈക അറോറ. അർജുൻ കപൂറിന്റെ 39-ാം പിറന്നാൾ ദിനത്തിൽ മലൈക പങ്കുവച്ച കുറിപ്പ് ഇതിന് തെളിവെന്ന് ആരാധകർ. കണ്ണടച്ച് തിരിഞ്ഞുനിന്നാലും വിശ്വസിക്കാൻ പറ്റുന്ന ആളെയാണ് എനിക്കിഷ്ടം എന്നാണ് കുറിച്ചത്. മലൈകയും അർജുനും വേർപിരിഞ്ഞെന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചില്ല.

2023 ൽ അർജുന്റെ പിറന്നാൾ ഇരുവരും പാരീസിൽ ആണ് ആഘോഷിച്ചത്.അന്ന് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മലൈകയും അർജുനും പങ്കുവച്ചിരുന്നു. ജാൻവി കപൂർ, ഷനായ കപൂർ, മോഹിത് മാർവ, സഞ്ജയ് കപൂർ, വരുൺ ധവാൻ,​ ഭാര്യ നടാഷ ദാൽ തുടങ്ങി നിരവധിപേർ അർജുന്റെ ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

2018 ൽ ഒഫു ഫാഷൻ ഷോയിലാണ് അർജുൻ കപൂറും മലൈകയും ആദ്യമായി ഒരുമിച്ച് എത്തിയത്. 2019 ൽ ആണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുന്നത്. ഇരുവരുടെയും പ്രായ വ്യത്യാസം വാർത്തകളിൽ നിറഞ്ഞിരുന്നു.വീ ഡോണ്ട് മൈൻഡ് എന്നായിരുന്നു അന്ന് മലൈകയും അർജുനും നൽകിയ മറുപടി. അർജുനേക്കാൾ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്.

Advertisement
Advertisement