ഗുമസ്തൻ ഫസ്റ്റ് ലുക്ക്
ബിബിൻ ജോർജ്, ദിലീഷ് പോത്തൻ, ജെയ്സ് ജോസ്, ഷാജു ശ്രീധർ, ഡോ. റോണി ഡേവിഡ് എന്നിവരുടെ ചിത്രങ്ങളോടെ ഗുമസ്തൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറക്കി.അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നു.അത്യന്തം സസ്പെൻസ് നിറഞ്ഞ ഒരു കഥയുടെ ചുരുളാണ് നിവർത്തുന്നത്.അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്, സുന്ദര പാന്ധ്യൻ, സ്മിനു സിജോ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.റിയാസ് ഇസ്മത് തിരക്കഥ ഒരുക്കുന്നു. കുഞ്ഞുണ്ണി എസ് കുമാർ ആണ് ഛായാഗ്രഹണം . സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ബിനോയ് എസ് പ്രസാദ് ആണ്. .എഡിറ്റിംഗ് അയൂബ് ഖാൻ.
മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. അടുത്ത മാസം പ്രദർശനത്തിന് എത്തും. പി.ആർ. ഒ വാഴൂർ ജോസ്.