അമിത നിരക്ക് വേണ്ടെന്ന് വ്യോമ മന്ത്രാലയം

Saturday 29 June 2024 4:26 AM IST

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കരുതെന്ന് വിമാന കമ്പനികൾക്ക് വ്യോമ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. ഡൽഹിയിലെ സാഹചര്യം കൊണ്ട് ടിക്കറ്റ് നിരക്ക്

വർദ്ധിക്കുന്നില്ലെന്ന് കമ്പനികൾ ഉറപ്പാക്കണം.

ഇന്നലെ വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡുവിന്റെ അദ്ധ്യക്ഷതയിൽ ഉന്നത തല യോഗം സ്ഥിതി വിലയിരുത്തി. നിർദ്ദേശങ്ങൾ ഇങ്ങനെ -

എല്ലാ വിമാനത്താവളങ്ങളിലും അവിടുത്തെ കെട്ടിടങ്ങളുടെ ശക്തിയും ക്ഷമതയും പരിശോധിക്കണം. അഞ്ചു ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട്‌ മന്ത്രാലയത്തിന് സമർപ്പിക്കണം.

ഡൽഹി ഐ. ഐ. ടി യിലെ സ്ട്രക്ചറൽ എൻജിനിയർമാർ ഡൽഹി ടെർമിനൽ ഒന്നിൽ അടിയന്തര പരിശോധന നടത്തണം. ജബൽപൂരിലെ സംഭവം എയർപോർട്ട് അതോറിട്ടി പരിശോധിക്കും.

24 മണിക്കൂറും വാർ റൂം

ഡൽഹിയിലെ വിമാന സർവീസ് മാനേജ്മെൻറ്റിനായി വാർ റൂം തുറക്കും. വിമാനം റദ്ദാക്കിയ കേസുകളിൽ യാത്രക്കാർക്ക് ഫുൾ റീഫണ്ടോ ബദൽ ടിക്കറ്റോ നൽകും.

ഹെൽപ്‌ലൈൻ

ഇൻഡിഗോ

ടെർമിനൽ 2 - 7428748308

ടെർമിനൽ 3 - 7428748310

സ്‌പൈസ് ജെറ്റ്

ടെർമിനൽ 3 - 0124 4983410

0124 7101600

9711209864 (രോഹിത് )

Advertisement
Advertisement