കേരളത്തിലെ കനത്ത തോൽവി,​ സി പി എം കേന്ദ്രകമ്മിറ്റിയിൽ രൂക്ഷ വിമർശനം,​ തിരുത്തൽ നടപടി വേണമെന്ന് നിർദ്ദേശം

Friday 28 June 2024 10:55 PM IST

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം. പൊളിറ്റ് ബ്യൂറോ റിപ്പോർട്ടിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുള്ളത്. മുൻകാല തീരുമാനങ്ങൾ പലതും നടപ്പാക്കിയില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. ആഴത്തിലുള്ള തിരുത്തൽ നടപടികൾ വേണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് ഇന്ന് ആരംഭിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ മുഖ്യ അജണ്ട. കേരളത്തിലെ ബി.ജെ.പിയുടെ പ്രകടനവും പാർട്ടിക്കെതിരായ ജനവികാരവും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

ഇടതുമുന്നണി അധികാരത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ കേരളത്തിൽ 2019ലും ഇത്തവണയും ഉണ്ടായ തോൽവി സി.പി.എമ്മിനേറ്റ കനത്ത ആഘാതമാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി കഴിഞ്ഞാഴ്ച ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലും ജില്ലാ കമ്മിറ്റി യോഗങ്ങളിലും സംസ്ഥാന സർക്കാരിനും പാർട്ടി നേതൃത്വത്തിനും എതിരെ വിമർശനമുയർന്നിരുന്നു.

അതേസമയം ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​സ്.​എ​ൻ.​ഡി.​പി​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​തി​രെ​ ​നേ​താ​ക്ക​ൾ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ​ ​സി.​പി.​എം​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​രൂ​ക്ഷ​വി​മ​ർ​ശ​നമുയർന്നു.​ ​ വെ​ള്ളാ​പ്പ​ള​ളി​ ​ന​ടേ​ശ​നെ​തി​രാ​യ​ ​നേ​താ​ക്ക​ളു​ടെ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നാ​യി​രു​ന്നു​ ​അം​ഗ​ങ്ങ​ളു​ടെ​ ​വി​കാ​രം.​ ​മ​ല​ബാ​റി​ൽ​ ​വോ​ട്ടു​ ​ചോ​ർ​ന്ന​ത് ​വെ​ള്ളാ​പ്പ​ള്ളി​ ​കാ​ര​ണ​മാ​ണോ​യെ​ന്ന് എ​ച്ച്.​സ​ലാം​ ​ഉ​ന്ന​യി​ച്ചു.​ ​പി​ന്നീ​ട് ​സം​സാ​രി​ച്ച​ ​പി.​പി.​ചി​ത്ത​ര​ഞ്ജ​നും​ ​പി​ന്നാ​ക്ക​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ചെ​യ​ർ​മാ​നും​ ​ഇ​തി​നെ​ ​പി​ന്തു​ണ​ച്ചു.​ ​ഏ​തെ​ങ്കി​ലും​ ​പ്ര​ത്യേ​ക​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​അ​ല്ല​ ,​എ​ല്ലാ​ ​വി​ഭാ​ഗ​ത്തി​ന്റെ​യും​ ​വോ​ട്ടു​ ​ചോ​ർ​ന്നു​വെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​യ​ ​എ​ച്ച്.​ ​സ​ലാ​മാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ​യു​ണ്ടാ​യ​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ ​ആ​ദ്യം​ ​എ​തി​ർ​ത്ത​ത്.​ ​അ​ടി​സ്ഥാ​ന​വ​ർ​ഗം​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​വി​ട്ടു​ ​നി​ൽ​ക്കു​ന്ന​താ​യി​ ​വെ​ള്ളാ​പ്പ​ള്ളി​ ​സൂ​ച​ന​ ​ന​ൽ​കി​യി​രു​ന്ന​താ​യി​ ​സെ​ക്ര​ട്ടേ​റി​യേ​റ്റി​നെ​ ​ഓ​ർ​മ്മി​പ്പി​ച്ച​ ​സ​ലാം​ ​അ​ത് ​അ​വ​ഗ​ണി​ച്ച​തി​ന്റെ​ ​ദു​ര​ന്ത​ഫ​ല​മാ​ണ് ​ഉ​ണ്ടാ​യ​തെ​ന്നും​ ​പ​റ​ഞ്ഞു.


ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജി​ല്ല​യി​ലെ​ ​ദ​യ​നീ​യ​ ​തോ​ൽ​വി​ക്ക് ​മു​ഖ്യ​കാ​ര​ണം​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭ​ര​ണ​പ​രാ​ജ​യ​മെ​ന്നും​ ​വി​മ​ർ​ശ​ന​മു​ണ്ടാ​യി.​ ​ഒ​ന്നാം​പി​ണ​റാ​യി​ ​സ​ർ​ക്കാ​രു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​ഒ​ഴി​കെ​യു​ള്ള​ ​മ​ന്ത്രി​മാ​ർ​ ​ഭ​ര​ണ​രം​ഗ​ത്ത് ​പ​രാ​ജ​യ​മാ​ണെ​ന്നാ​യി​രു​ന്നു​ ​സെ​ക്ര​ട്ട​റി​യേ​റ്റി​ലെ​ ​പൊ​തു​വി​കാ​രം.​ ​കേ​ര​ള​ത്തി​ൽ​ ​സി.​പി.​എ​മ്മി​നു​ണ്ടാ​യി​രു​ന്ന​ ​ഏ​ക​ ​പാ​ർ​ല​മെ​ന്റ് ​സീ​റ്റ് ​ന​ഷ്ട​മാ​യ​തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​മേ​ൽ​ ​ആ​രോ​പി​ച്ച​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ ​സം​ഘ​ട​നാ​ദൗ​ർ​ബ​ല്യ​ങ്ങ​ളോ​ ​നേ​തൃ​രം​ഗ​ത്തെ​ ​പി​ഴ​വോ​ ​കാ​ര്യ​മാ​യ​ ​ച​ർ​ച്ച​യാ​യി​ല്ല.​ ​

Advertisement
Advertisement