അടിയന്തര പ്രമേയ നോട്ടീസ്: ഓൺലൈൻ വഴി അടച്ചെന്ന് പ്രതിപക്ഷം

Saturday 29 June 2024 1:09 AM IST

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷാംഗങ്ങൾ അടിയന്തര പ്രമേയ നോട്ടീസുകൾ സൻസദ് പോർട്ടൽ വഴി നൽകുന്നത് തടയാൻ നീക്കമെന്ന് ആരോപണം. ഇന്നലെ നീറ്റുമായി ബന്ധപ്പെട്ട് അടിയന്തര നോട്ടീസ് ഓൺലൈൻ ആയി നൽകാൻ ശ്രമിച്ചപ്പോളാണ് പാർലമെന്റ് സമ്മേളന തീയതികൾ സൈറ്റിൽ ലഭ്യമല്ലെന്ന് മനസിലായത്.

സാധാരണ ഈ തീയതികൾ തിരഞ്ഞെടുത്താണ് അതത് ദിവസത്തെ നോട്ടീസുകൾ നൽകാറെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ഓഫീസ് അറിയിച്ചു. ഓൺലൈൻ വഴി അടഞ്ഞപ്പോൾ പ്രതിപക്ഷാംഗങ്ങൾ സ്‌പീക്കറുടെ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകി.

കേരളത്തിൽ നിന്ന് രാജ്യസഭയിൽ എളമരം കരീം, വി.ശിവദാസൻ(സി.പി.എം), അബ്‌ദുൾ വഹാബ്(മുസ്ളീം ലീഗ്), ലോക്‌സഭയിൽ കെ.സി. വേണുഗോപാൽ(കോൺഗ്രസ്), എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും പരിഗണിച്ചില്ല.

Advertisement
Advertisement