ചാങ് ഇ - 6 പേടകം തുറന്നു

Saturday 29 June 2024 1:46 AM IST

ബീജിംഗ്:ചന്ദ്രന്റെ വിദൂര വശത്തെ (ഭൂമിയിൽ നിന്ന് കാണാനാകാത്ത ഭാഗം) ദക്ഷിണ ധ്രുവത്തിൽ നിന്ന് ശേഖരിച്ച മണ്ണുമായെത്തിയ ചൈനയുടെ 'ചാങ്ങ് ഇ 6" പേടകം തുറന്നു. ദൗത്യത്തിന് നേതൃത്വം നൽകിയ ചൈന അക്കാഡമി ഒഫ് സ്‌പേസ് ടെക്‌നോളജിയിലെ (കാസ്റ്റ്) വിദഗ്ദ്ധരാണ് പേടകം തുറന്നത്. ഇതിനായി പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു. 1935.3 ഗ്രാം ഭാരമാണ് ചാങ്ങ് ഇ 6 ശേഖരിച്ച സാമ്പിളുകൾക്കുള്ളതെന്ന് ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഐറ്റ്‌കെൻ ബേസിനിൽ നിന്നാണ് ഇത് ശേഖരിച്ചത്. ചന്ദ്രന്റെ രൂപീകരണം,ഭൂമിശാസ്ത്ര ചരിത്രം എന്നിവയെല്ലാമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ഇവയ്ക്ക് സാധിക്കും. സാമ്പിളുകൾ പഠിക്കുന്നതിനായി വിവിധ ലോക രാജ്യങ്ങളെയും ക്ഷണിച്ചു. എന്നാൽ യു.എസുമായി സഹകരണത്തിന് നിയന്ത്രണങ്ങളുണ്ടാകും.

Advertisement
Advertisement