ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോ. കളക്ടറേറ്റ് മാർച്ച്

Saturday 29 June 2024 2:00 AM IST

തൃശൂർ : ലൈറ്റ് സൗണ്ട് പരസ്യപ്രക്ഷേപണം പന്തൽ അനൗൺസ്‌മെന്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്വതന്ത്ര ക്ഷേമനിധി പദ്ധതി നടപ്പിലാക്കുക, ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾക്കെതിരെ കേസെടുക്കുന്നത് ഒഴിവാക്കുക, ജനറേറ്റർ ഘടിപ്പിച്ച പ്രൈവറ്റ് വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ പുതുക്കി നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സാജ് സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എൽ.സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ല എക്‌സിക്യുട്ടീവ് ജോഷി ഇമ്മട്ടി, വൈസ് പ്രസിഡന്റ് ആഷിക്, ജോയിന്റ് സെക്രട്ടറി സജീവൻ, എബിൻസ് പവിഴം, റാഫി ഫീനിക്‌സ്, ഹൈദ്രോസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement