എക്സൈസ് നടത്തിയ റെയിഡുകളിൽ ചാരായവും കഞ്ചാവും പിടികൂടി, മൂന്ന് പ്രതികൾ അറസ്റ്റിൽ

Saturday 29 June 2024 5:46 PM IST

കൊച്ചി: അങ്കമാലി ടൗൺ പരിസരങ്ങളിൽ എക്സൈസ് നടത്തിയ രാത്രികാല പട്രോളിംഗിൽ ഒരു വീട്ടിൽ നിന്നും ചാരായവും കോടയും പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തു. 32 ലിറ്റർ ചാരായവും 430 ലിറ്റർ വാഷും സൂക്ഷിച്ച കുറ്റത്തിന് അങ്കമാലി സ്വദേശി വർഗീസ് ആണ് അറസ്റ്റിലായത്. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അഭി ദാസ് നേതൃത്വം കൊടുത്ത പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബാബു പ്രസാദ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ ഗോപി പി കെ, ഷൈജു വി എസ്,പ്രിവന്റിവ് ഓഫീസർ സുരേഷ് ബാബു പി എൻ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ജോമോൻ കെ യൂ, സിവിൽ എക്സൈസ് ഓഫിസർമാരായ ജിബിനാസ്, സൽമാനുൽ ഫാരിസ്, വനിത സിവിൽ എക്സൈസ് ഓഫീസർ നീതു പി യു, ഡ്രൈവർ ശിഹാബുദ്ദീൻ, സമഞ്ചു എന്നിവർ പങ്കെടുത്തു

മദ്ധ്യമേഖല കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളത്ത് 3 കിലോഗ്രാം കഞ്ചാവ് പിടികൂടി. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ് ജനീഷും പാർട്ടിയും ചേർന്ന് ചേരാനല്ലൂർ വടുതല ഭാഗത്ത് നിന്നാണ് ഒഡീഷ സ്വദേശി ശരത്ത് നായിക്കിനെ കഞ്ചാവുമായി പിടികൂടിയത്. സ്‌ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ, പ്രിവന്റിവ് ഓഫീസർ ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർദ്ദ്, അനൂപ്, ഇഷാൽ, ശരത്,വനിത സിവിൽ എക്സൈസ് ഓഫീസർ ജിജിമോൾ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദീപക് എന്നിവർ പാർട്ടിയിൽ പങ്കെടുത്തു.

Advertisement
Advertisement