പി എസ് ശ്രീധരൻ പിള്ളയുടെ തെലുങ്ക് പുസ്തകം 'രാമചിലുക' പ്രകാശനം നാളെ
Saturday 29 June 2024 6:10 PM IST
രാജ്ഭവൻ, ഗോവ: ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള എഴുതിയ 'തത്ത വരാതിരിക്കില്ല' എന്ന കഥാസമാഹാര കഥകളുടെ തെലുങ്ക് വിവർത്തനം 'രാമചിലുക' ജൂൺ 30ന് പ്രകാശനം ചെയ്യും. തെലങ്കാന രാജ്ഭവനിൽ ഗവർണർ സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പത്മശ്രീ പ്രൊഫസർ കൊലകാലുരി ഇനോക് പുസ്‌തക പ്രകാശനം നിർവഹിക്കും.
തെലുങ്കിലെ പ്രമുഖ പ്രസാധകരായ പാല പിറ്റ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥകാരനായ പി എസ് ശ്രീധരൻ പിള്ളയ്ക്ക് പുറമെ വിവർത്തകനായ എൽ ആർ സ്വാമി, കവി കെ ശിവറെഡ്ഡി, രാമചന്ദർ റാവു, ഡോ.രൂപ് കുമാർ ദാബിക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.