ലുക്മാന്റെ നായിക പ്രഗ്യ
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ബോംബെ പോസിറ്റീവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ജീവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി പ്രഗ്യ നാഗ്രയാണ് നായിക. പ്രഗ്യ അഭിനയിക്കുന്നു രണ്ടാമത്തെ മലയാള ചിത്രമാണ്.ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് താരങ്ങൾ.
ഉണ്ണി മൂവീസിന്റെ ബാനറിൽ ഉണ്ണിക്കൃഷ്ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് അജിത് ആണ കഥ യും തിരക്കഥയും. സംഗീത സംവിധാനം നിർവഹിക്കുന്നത് രഞ്ജിൻ രാജ്, എഡിറ്റർ അരുൺ രാഘവ് . വി .കെ പ്രദീപ് ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നസ്ലൻ. ഗണപതി എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആർ.ഒ ശബരി