അപേക്ഷ ക്ഷണിച്ചു

Sunday 30 June 2024 3:50 AM IST

തിരുവനന്തപുരം: ദക്ഷണ എന്ന സംഘടനയുടെ (എൻ.ജി.ഒ) നേതൃത്വത്തിൽ ഒരു വർഷത്തെ ജെ.ഇ.ഇ,നീറ്റ് പ്രവേശന പരീക്ഷകൾക്കുള്ള സൗജന്യ കോച്ചിംഗ് സ്‌കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. പൂനെയിൽ നടക്കുന്ന കോച്ചിംഗിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രവേശനം.

ഡിസംബറിൽ നടക്കുന്ന ജോയിന്റ് ദക്ഷണ സെലക്ഷൻ ടെസ്റ്റിലേക്ക് (ജെ.ഡി.എസ്.ടി) https://apply.scholarship.dakshana.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഭക്ഷണവും താമസവും പഠന സാമഗ്രികൾ എന്നിവ സൗജന്യമാണ്. ഓരോവർഷവും 80ശതമാനം പേർ ഇവിടെ നിന്നും ഐ.ഐ.ടി,എൻ.ഐ.ടി,എ.ഐ.ഐ.എം.എസ്,മെഡിക്കൽ കോളേജുകൾ എന്നിവടങ്ങളിൽ പ്രവേശനം നേടുന്നുണ്ടെന്ന് ദക്ഷണ ഫൗണ്ടേഷൻ സി.ഇ.ഒ അജയ് ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവരങ്ങൾക്ക്: www.dakshana.org എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക.

Advertisement
Advertisement