ആദ്യസംവാദത്തിൽ മോശം പ്രകടനം,​ ബൈഡൻ പിൻമാറിയാൽ പകരം മിഷേലോ ​ കമല ഹാരിസോ

Saturday 29 June 2024 9:36 PM IST

വാഷിംഗ്ടൺ : [ഡൊണാൾഡ് ട്രംപുമായുള്ള ആദ്യ ടെലിവിഷൻ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെതിരെ പാളയത്തിൽ പട. ബൈഡന് പകരം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നതായാണ് സൂചന. പ്രസിഡൻഷ്യൽ തിരഞ്ഞെടുുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയരുന്നത്.

ബൈഡന് പകരം മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും സജീവമാണ്. മിഷേൽ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ടെസ് ക്രൂസിന്റെ പ്രവചനവും ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാക്കുന്നു. വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്,​ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ,​ ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്കർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറില്ലെന്നാണ് ബൈഡൻ നോർത്ത് കാരലൈനയിൽ നടന്ന റാലിയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്നും ബൈഡൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബൈഡനെ പിന്തുണച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമയും രംഗത്തെത്തി. സാധാരണക്കാർ‌ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരാളും തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാളും തമ്മിലെ മത്സരമാണ് ഇതെന്ന് ഒബാമ വ്യക്തമാക്കി.

ഓ​ഗ​സ്റ്റ് 19​ ​മു​ത​ൽ​ 22​ ​വ​രെ​ ​ഷി​ക്കാ​ഗോ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഡെ​മോ​ക്രാ​റ്റി​ക് ​നാ​ഷ​ണ​ൽ​ ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​വ​ച്ചാ​ണ് ​ബൈ​ഡ​നെ​ ​പാ​ർ​ട്ടി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പ്ര​ഖ്യാ​പി​ക്കു​ക.​ മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റാ​ൻ​ ​ബൈ​ഡ​ൻ​ ​സ്വ​യം​ ​തീ​രു​മാ​നി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​പാ​ർ​ട്ടി​ക്ക് ​പു​തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​ക​ണ്ടെ​ത്താ​നാ​കൂ.​ ​ഡെ​മോ​ക്രാ​റ്റി​ക് ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​വ​ച്ചോ​ ​അ​തി​ന് ​മു​മ്പോ​ ​ബൈ​ഡ​ൻ​ ​പി​ന്മാ​റി​യാ​ൽ​ ​പാ​ർ​ട്ടി​യു​ടെ​ ​നാ​ഷ​ണ​ൽ​ ​ക​മ്മി​​​റ്റി​ക്ക് ​വോ​ട്ടെ​ടു​പ്പി​ലൂ​ടെ​ ​പു​തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​തീ​രു​മാ​നി​ക്കാം.​ ​എ​ന്നാ​ൽ​ ​ഇ​തി​ന് ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.

Advertisement
Advertisement