തിരൂരിൽ കഞ്ചാവ് കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Sunday 30 June 2024 12:05 AM IST

തിരൂർ- തിരൂരിൽ പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന യുവതികളടക്കം മൂന്ന് പേർ തിരൂർ എക്സൈസിന്റെ പിടിയിൽ. തിരുരങ്ങാടി തെന്നല സ്വദേശി റഫീഖ്(38 ),​ ബംഗാൾ സ്വദേശികളായ പാറുൽ ബീവി (38),അർജുന ബീവി (44 ) എന്നിവരാണ് പിടിയിലായത്. തിരൂർ സിറ്റി ജംഗ്ഷനിൽനിന്നും റയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ നിന്നും ഇന്നലെ പുലർച്ചെ നാലുമണിക്ക് തിരൂർ എക്സൈസ് സർക്കിൾ ഓഫീസും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും തിരൂർ എക്സൈസ് റെയിഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.കഞ്ചാവ് കടത്തുകയായിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. കഞ്ചാവ് എത്തിച്ചുനൽകുന്നതും പണം മുടക്കുന്നതും റഫീഖ് ആണ്.ഈ ലഹരികടത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ ഇനിയും പ്രതികൾ പിടിയിലാകുമെന്നും സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെഎം ബാബുരാജ്, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റ്റ്റീവ് ഓഫീസർമാരായ ഷിബു ശങ്കർ കെ, പ്രദീപ് കുമാർ കെ ,സിവിൽ എക്സൈസ് ഓഫീസർ അരുൺ പാറോൽ തീരുർ എക്സസൈസ് റൈഞ്ജ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർമാരായ ശരത്, ദീപു,റിബീഷ് കെ വി , വനിത സിവിൽ എക്സ്സൈസ്ഓഫീസർമാരായ , സ്മിത കെ , സജിത സിപി, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ എന്നിവർ അടങ്ങിയ ടീമാണ് കഞ്ചാവ് പിടികൂടിയത്.

Advertisement
Advertisement