1,​400ലേറെ മമ്മികൾ കണ്ടെത്തി

Sunday 30 June 2024 7:39 AM IST

കയ്റോ: ഈജിപ്റ്റിലെ അസ്‌വാൻ നഗരത്തിൽ 1,​400ലേറെ പുരാതന മമ്മികൾ കണ്ടെത്തി. 30 - 40 മമ്മികളെ വീതം ഉൾക്കൊള്ളുന്ന 36 കല്ലറകളാണ് കണ്ടെത്തിയത്. പകർച്ച വ്യാധികൾ മൂലം മരിച്ചവരെയാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളതെന്ന് കരുതുന്നു. അഞ്ച് വർഷം നീണ്ട ഖനന ഗവേഷണങ്ങൾക്കൊടുവിലാണ് ആർക്കിയോളജിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘം കല്ലറകൾ കണ്ടെത്തിയത്. 270,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ശ്മശാന ഭൂമിയെ 'മരിച്ചവരുടെ നഗരം" എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.

അഗാ ഖാൻ മൂന്നാമന്റെ സ്മാരക കുടീരത്തിന് സമീപമുള്ള ഒരു കുന്നിൽ പത്തോളം നിലകളിലായാണ് കല്ലറകൾ സ്ഥിതി ചെയ്യുന്നത്. സമൂഹത്തിലെ ഉന്നതരെ ഏറ്റവും മുകളിലത്തെ നിലയിലും പാവപ്പെട്ടവരെ താഴെയും അടക്കം ചെയ്തിരുന്നതായി കരുതുന്നു. 600 ബി.സി - 300 എ.ഡി കാലഘട്ടത്തിനിടെ മരണപ്പെട്ടവരുടെ മമ്മികളാണ് ഇവിടെയുള്ളത്. നൈൽ നദിയുടെ കിഴക്കൻ തീരത്തുള്ള അസ്‌വാൻ നഗരത്തിന് ഏകദേശം 4,500ലേറെ വർഷം പഴക്കമുണ്ട്.

Advertisement
Advertisement