പ്രഭാസ് വിവാഹം കഴിക്കാത്തതിന് പിന്നിൽ ഒറ്റ കാരണം മാത്രം; വെളിപ്പെടുത്തി സംവിധായകൻ രാജമൗലി

Sunday 30 June 2024 4:58 PM IST

പ്രഭാസ് നായകനായ 'ക​ൽ​ക്കി​ 2898​ ​എഡി' തിയേറ്ററുകളിൽ വലിയ വിജയം കാഴ്ച‌വയ്ക്കുകയാണ്. നാ​ഗ് ​അ​ശ്വി​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത ചിത്രത്തിൽ പ്രഭാസിനൊപ്പം അ​മി​താ​ഭ് ​ബ​ച്ച​ൻ,​ ​ക​മ​ൽ​ഹാ​സ​ൻ,​ ​ദീ​പി​ക​ ​പ​ദു​കോ​ൺ,​ ​ശോ​ഭ​ന,​ ​ദി​ഷ​ ​പ​ഠാ​നി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കൽക്കിയുടെ വിജയത്തിന് പിന്നാലെ വീണ്ടും പ്രഭാസ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകാൻ തുടങ്ങി. 44കാരനായ പ്രഭാസ് ഇതുവരെ വിവാഹിതനായിട്ടില്ല. വിവാഹത്തിന്റെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ എപ്പോഴും താരം ഒഴിഞ്ഞ് മാറാറാണ് പതിവ്.

ഇപ്പോഴിതാ പ്രഭാസ് വിവാഹിതനാകാത്തതിനെക്കുറിച്ച് ഒരിക്കൽ സംവിധായകൻ രാജമൗലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പ്രഭാസ് വലിയ മടിയനാണെന്നാണ് രാജമൗലി അന്ന് പറഞ്ഞത്. മടി കാരണമാണ് നടൻ വിവാഹം പോലും ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പെൺകുട്ടിയെ കണ്ടെത്തുക, അവളുടെ മാതാപിതാക്കളോട് സംസാരിക്കുക തുടങ്ങിയവയെല്ലാം പ്രഭാസിനെ സംബന്ധിച്ച് വലിയ ജോലിയാണെന്നാണ് രാജമൗലി പറഞ്ഞത്. ഒരു അഭിമുഖത്തിൽ പ്രഭാസും ഇക്കാര്യം സമ്മതിച്ചിരുന്നു. മടിയനാണെന്നും പുതിയ ആളുകളെ കാണാൻ മടിയാണെന്നും പ്രഭാസ് പറഞ്ഞു. എങ്ങനെ താൻ സിനിമാ രംഗത്തെത്തിയെന്ന് ചിലപ്പോൾ തനിക്ക് തോന്നാറുണ്ടെന്നും പ്രഭാസ് അന്ന് വ്യക്തമാക്കിയിരുന്നു.

പ്രഭാസ് വിവാഹിതനാകുമെന്ന് നേരത്തെ നടന്റെ കുടുംബം പറഞ്ഞിരുന്നു. എന്നാൽ പ്രഭാസ് ഇതുവരെ വിവാഹത്തിന് സമ്മതം മൂളിയിട്ടില്ല. നേരത്തെ നടി അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല.

Advertisement
Advertisement