ജയിൽപ്പുള്ളിയുടെ ലുക്കിൽ അജിത്ത്

Monday 01 July 2024 12:23 AM IST

അജിത്തിനെ നായകനാക്കി അദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ്‌ബാഡ് അംഗ്ളി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഒരു ജയിൽപുള്ളിയുടെ കോസ്റ്റ്യൂമിൽ കൂളിംഗ് ഗ്ളാസ് ധരിച്ച അജിത്തിനെ പോസ്റ്റിൽ കാണാം. ഗോഡ് ബ്ളെസ് യു മാരേയ് എന്ന് പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. മങ്കാത്ത സിനിമയിലേതു പോലെ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ അജിത്ത് എത്തുന്നത്.മൈത്രി മൂവീ മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം പൊങ്കൽ റിലീസാണ്. അവിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം. വിജയ് വേലുക്കുട്ടിയാണ് എഡിറ്റർ. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം ഒരുക്കുന്നു. അതേസമയം

മലയാളി താരം നസ്ളിൻ ഗുഡ് ബാഡ് അഗ്ളിയുടെ അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് മാത്യു തോമസും നസ്ളിനും. ലിയോ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകനായാണ് മാത്യു തോമസ് തമിഴ് അരങ്ങേറ്റം നടത്തിയത്. ഗുഡ് ബാഡ് അഗ്ളിയിൽ അജിത്തിന്റെ മകന്റെ വേഷത്തിലാണോ നസ്ളിൻ എത്തുന്നതെന്ന് അറിവായിട്ടില്ല. പ്രേമലുവിന്റെ സൂപ്പർ ഹിറ്റ് വിജയത്തിലൂടെ തമിഴിലും തെലുങ്കിലും നസ്ളിന് ഏറെ ആരാധകരെ ലഭിച്ചു. ഖാലിദ് റഹ്‌മാൻ, അഭിനവ് സുന്ദർ നായക്, ഡൊമിനിക് അരുൺ എന്നിവരുടെ ചിത്രങ്ങളിൽ നസ്ളിൻ ആണ് നായകൻ. പ്രേമലു 2 ൽ അഭിനയിക്കുന്നുണ്ട്.

Advertisement
Advertisement