ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയിലെത്തുന്നത് ഈ രാജ്യത്ത് നിന്ന്, യാത്രാ രേഖകളില്ലാതെ 11 പേര്‍ പിടിയില്‍

Sunday 30 June 2024 11:47 PM IST

അഗര്‍ത്തല: മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തു. വടക്ക് കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നാണ് 11 ബംഗ്ലാദേശികളെ അറസ്റ്റു ചെയ്തത്.

അഗര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്ക് കടക്കുക എന്ന ലക്ഷ്യത്തില്‍ ആയിരുന്നു സംഘം. റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നതിനിടെയാണ് ബംഗ്ലാദേശികളെ ആര്‍പിഎഫ് പിടികൂടിയത്.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം വര്‍ദ്ധിക്കുന്ന സാഹപര്യത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് യാത്രാരേഖകളില്ലെന്ന് മനസിലായത്.

സുജന്‍ റാണ, അസിസുല്‍ ഷെയ്ഖ് , ലിമോണ്‍ , നര്‍ഗിസ് അക്തര്‍ , യൂസഫ് അലി , ഷഹിദുല്‍ ഇസ്ലാം, നിപ മണ്ഡല്‍ , അഖെ ബീഗം , ഒമി അക്തര്‍ , സജിബ് അലി , അസ്മ ബിശ്വാസ് തുടങ്ങിയവരാണ് പിടിയിലായത്. അഗര്‍ത്തല റെയില്‍വേ പൊലീസാണ് ഇവരെ പിടികൂടിയത്.

Advertisement
Advertisement