ബി.ജെ.പി അമരത്ത് നദ്ദ തുടർന്നേക്കും

Monday 01 July 2024 12:29 AM IST

ന്യൂഡൽഹി : ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി കേന്ദ്രമന്ത്രി ജെ.പി. നദ്ദ തുടരുമെന്ന് സൂചന. ഇന്നലെ നദ്ദയുടെ കാലാവധി അവസാനിച്ചെങ്കിലും പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചിട്ടില്ല. ആറുമാസം കൂടി കാലാവധി നീട്ടിയേക്കും.

മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന, ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈവർഷം നടക്കാനിരിക്കെ,​ നദ്ദയുടെ നേതൃത്വത്തിൽ സ്ഥിരതയോടെ സംഘടനാ പ്രവർത്തനം നടക്കട്ടെയെന്നാണ് പാർട്ടി നിലപാട്. വിവിധ സംസ്ഥാനങ്ങളിൽ സംഘടനാ തിരഞ്ഞെടുപ്പും പൂർത്തിയാകാനുണ്ട്. കഴിഞ്ഞ ജനുവരിയിൽ അവസാനിച്ച നദ്ദയുടെ കാലാവധി ഇന്നലെ വരെ നീട്ടുകയായിരുന്നു.

Advertisement
Advertisement