നൈജീരിയയിൽ സ്‌ഫോടനങ്ങളിൽ 18 മരണം

Monday 01 July 2024 7:16 AM IST

അബൂജ: വടക്കു കിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് മൂന്നിടങ്ങളിലുണ്ടായ ചാവേർ സ്ഫോടനങ്ങളിൽ 18 പേർ കൊല്ലപ്പെട്ടു. 42 പേ‌ർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. വനിതാ ചാവേറുകളാണ് സ്ഫോടനങ്ങൾക്ക് പിന്നിൽ.

പ്രാദേശിക സമയം, ശനിയാഴ്‌ച വൈകിട്ട് 3.45ഓടെ ഗ്വോസ നഗരത്തിലെ കല്യാണ വേദിയിലാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. കൈക്കുഞ്ഞുമായെത്തിയ സ്ത്രീ ജനക്കൂട്ടത്തിനിടെയിൽ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ഇതേ നഗരത്തിലെ ഒരു ആശുപത്രിയിലും വനിതാ ചാവേർ പൊട്ടിത്തെറിച്ചു.

കല്യാണ വേദിയിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങിനിടെ മൂന്നാമത്തെ സ്ഫോടനവുമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വർഷങ്ങളായി ബൊക്കൊ ഹറാം തീവ്രവാദികളുടെയും ഐസിസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെയും ആക്രമണങ്ങൾ തുടരുന്ന മേഖലയാണിത്.

Advertisement
Advertisement