ശ്രീലങ്കയിൽ അജ്ഞാത ദ്രാവകം കുടിച്ച 5 മത്സ്യത്തൊഴിലാളികൾ മരിച്ചു

Monday 01 July 2024 7:19 AM IST

കൊളംബോ : കടലിൽ നിന്ന് ലഭിച്ച കുപ്പിയിലുണ്ടായിരുന്ന അജ്ഞാത ദ്രാവകം കുടിച്ച അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ശ്രീലങ്കയുടെ തെക്കൻ തീരത്തുള്ള തങ്കല്ല പട്ടണത്തിൽ നിന്ന് 320 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെയായിരുന്നു സംഭവം. കുപ്പിയിലെ ദ്രാവകം മദ്യമാണെന്ന് തെറ്റിദ്ധരിച്ചാണ് കുടിച്ചതെന്ന് ശ്രീലങ്കൻ നേവി അറിയിച്ചു. ദ്രാവകം എന്തായിരുന്നെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement