ഈ മാസം 12 ദിവസം ബാങ്കുകൾ പൂട്ടികിടക്കും, അറിയാതെ പോയി നിരാശയോടെ മടങ്ങേണ്ട

Monday 01 July 2024 3:34 PM IST

ന്യൂഡൽഹി: ഈ മാസം 12 ദിവസങ്ങളിൽ ഇന്ത്യയിലുടനീളമുളള ബാങ്കുകൾക്ക് പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടപ്പാക്കി വരുന്ന പൊതു അവധികൾ,സംസ്ഥാന അവധികൾ,സാംസ്‌കാരികമായോ മതപരമായോ ഉളള ആചാരങ്ങൾക്കുളള അവധികൾ,സർക്കാർ പ്രഖ്യാപനങ്ങൾ, മ​റ്റ് ബാങ്കുകളുമായുളള ഏകോപനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്ക് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ലിസ്​റ്റും പുറത്തുവിട്ടിട്ടുണ്ട്.

പ്രാദേശിക അവധികൾ, പ്രത്യേക ദിവസങ്ങൾക്കുളള അവധി,രണ്ടാമത്തെ ശനിയാഴ്ച, നാലാമത്തെ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും. അവധി ദിവസങ്ങളിലും ഉപയോക്താക്കൾക്ക് എടിഎം, നെ​റ്റ് ബാങ്കിംഗ്, ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയവ തടസം കൂടാതെ വിനിയോഗിക്കാൻ സാധിക്കുമെന്നും റിസ‌ർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു.

ജൂലായ് 3- മേഘാലയിലെ ബാങ്കുകൾക്ക് ബെഹ് ഡീൻഖ്‌ലാം പ്രമാണിച്ച് അവധിയായിരിക്കും.

ജൂലായ് 6- എംഎച്ച്ഐപി പ്രമാണിച്ച് ഐസ്‌വാളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

ജൂലായ് 7- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി

ജൂലായ് 8- കാംഗ് രഥജാത്രയോടനുബന്ധിച്ച് ഇംഫാലിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

ജൂലായ് 9- ദ്രുക്പ ത്ഷെ സി അനുബന്ധിച്ച് ഗാംഗ്ടോക്കിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

ജൂലായ് 13- രണ്ടാം ശനിയാഴ്ച

ജൂലായ് 14- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.

ജൂലായ് 16- ഹരേല പ്രമാണിച്ച് ഡെറാഡൂണിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

ജൂലായ് 17- മുഹ്‌റം പ്രമാണിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധിയായിരിക്കും.

ജൂലായ് 21- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി

ജൂലായ് 27-നാലാം ശനിയാഴ്ച

ജൂലായ്28- ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി

Advertisement
Advertisement