മാനനഷ്ടക്കേസ്; മേധാ പട്കറിന് അഞ്ച് മാസത്തെ തടവ് ശിക്ഷ വിധിച്ച് സാകേത് കോടതി

Monday 01 July 2024 5:18 PM IST

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർക്ക് മാനനഷ്ടക്കേസിൽ തടവ് ശിക്ഷ വിധിച്ച് ഡൽഹി സാകേത് കോടതി. ഇപ്പോഴത്തെ ലഫ്റ്റനൻഡ് ഗവര്‍ണര്‍ നവീൻ സക്സേന 2001ൽ നൽകിയ മാനനഷ്ട കേസിലേതാണ് വിധി. അഞ്ച് മാസത്തെ തടവിനും പത്ത് ലക്ഷം പിഴയ്ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. മേധാ പട്കര്‍ക്ക് മേൽക്കോടതിയെ സമീപിക്കാനായി അടുത്ത മാസം ഒന്ന് വരെ ശിക്ഷാ നടപടി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സക്സേനയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മയാണ് ശിക്ഷ വിധിച്ചത്.മേധാ പട്കറിന്റെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വർഷത്തെ തടവ് വിധിക്കാത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. ടെലിവിഷൻ ചാനലുകളിൽ അപകീർത്തികരമായ ആരോപണം ഉന്നയിക്കുകയും പത്ര പ്രസ്താവന ഇറക്കുകയും ചെയ്തുവെന്നാരോപിച്ചാണ് മേധാ പട്കറിനെതിരെ സക്‌സേന മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നത്.

Advertisement
Advertisement