കൂടുതൽ ചെറുപ്പം, ഞെട്ടിച്ച് പൂ‌ർണിമ

Tuesday 02 July 2024 12:50 AM IST

കൂടുതൽ ചെറുപ്പം തോന്നിക്കുന്ന ചിത്രങ്ങളുമായി നടി പൂർണിമ ഇന്ദ്രജിത്ത്. പുതിയ ചിത്രങ്ങളിൽ 40 വയസ് പിന്നിട്ടതായി തോന്നുന്നില്ലെന്ന് ആരാധക‌ർ. നടി, ഡിസൈനർ. റിയാലിറ്റി ജഡ്ജ്, അമ്മ, ഭാര്യ, മകൾ അങ്ങനെ ഒരുപാട് റോളുകളിലൂടെ ഏറ്റവും മികച്ച യാത്രയാണ് പൂ‌‌‌‌ർണിമ നടത്തുന്നത്. തുറമുഖം എന്ന ചിത്രത്തിലൂടെ നടത്തിയ രണ്ടാം വരവിലാണ് പൂർണിമയെ സിനിമ കൂടുതൽ സ്നേഹിച്ചു തുടങ്ങിയത്. രാജ്യാന്തര തലത്തിൽ ചർച്ചയായ നെറ്റ്ഫ്ലിക്സിലെ സർവൈവർ ഡ്രാമ കാലാപാനിയിലെ സ്വസ്തിഷാ കഥാപാത്രത്തിന് ഏറെ പ്രശംസകൾ ലഭിച്ചിരുന്നു. പൂർണിമയുടെ ആദ്യ ഹിന്ദി വെബ് സീരീസാണ് കാലാപാനി. ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി ആണ് പൂർണിമ കേന്ദ്രകഥാപാത്രമായി റിലീസിന് ഒരുങ്ങുന്ന ചിത്രം. തമിഴ് പശ്ചാത്തല കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പൂ‌ർണിമ പങ്കുവയ്ക്കാറുണ്ട്. നക്ഷത്ര അമ്മയുടെ തനി പകർപ്പെന്നാണ് ആരാധകരുടെ കമന്റുകൾ.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും രണ്ടാമത്തെ മകളാണ് നക്ഷത്ര. ഇന്ദ്രജിത്തും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ടിയാൻ സിനിമയിൽ നക്ഷത്രയും അഭിനയിച്ചിരുന്നു. അതിനുശേഷം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിദേശത്ത് ഉപരിപഠനം നടത്തുന്ന പ്രാർത്ഥന, മോഹൻലാൽ , ടിയാൻ കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.

Advertisement
Advertisement