ഭാരതീയ നിയമ സംഹിത: എറണാകുളം ജില്ലയിൽ ആദ്യം കുടുങ്ങിയത് ഡ്രൈവർന്മാർ

Tuesday 02 July 2024 1:26 AM IST

കൊ​ച്ചി​:​ ​ഭാ​ര​തീ​യ​ ​നി​യ​മ​ ​സം​ഹി​ത​യി​ൽ​ ​(​ബി.​എ​ൻ.​എ​സ്)​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ആ​ദ്യ​കേ​സു​ക​ൾ​ ​ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ.​ ​കൊ​ച്ചി​ ​സി​റ്റി​യി​ലും​ ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​പൊ​ലീ​സി​ലും​ ​എ​ടു​ത്ത​ത് ​ഒ​രേ​ ​വ​കു​പ്പ് ​പ്ര​കാ​ര​മു​ള്ള​ ​കേ​സു​ക​ൾ,​ ​ബി.​എ​ൻ.​എ​സ് 281.​ ​മ​ദ്യ​പി​ച്ച് ​അ​ല​ക്ഷ്യ​മാ​യി​ ​വാ​ഹ​നം​ ​ഓ​ടി​ച്ച​തി​ന് ​ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് ​എ​തി​രെ​യാ​ണ് ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സി​ലെ​ ​കേ​സ്.​ ​ഈ​സ്റ്റ് ​ട്രാ​ഫി​ക് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ഇ​ട​പ്പ​ള്ളി​ ​സ്വ​ദേ​ശി​യാ​ണ് ​പ്ര​തി.
ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​ഓ​ട്ടോ​ഡ്രൈ​വ​ർ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യി​ൽ​ ​കു​ടു​ങ്ങി​യ​ത്.​ ​ക​ള​മ​ശേ​രി​ ​ആ​ര്യാ​സ് ​ജം​ഗ്ഷ​നി​ലേ​ക്ക് ​അ​ല​ക്ഷ്യ​മാ​യി​വ​ന്ന​ ​ഓ​ട്ടോ​ ​കൈ​കാ​ണി​ച്ചു​ ​നി​റു​ത്തി​ക്കു​ക​യും​ ​സം​സാ​ര​ത്തി​ൽ​ ​ഡ്രൈ​വ​ർ​ ​മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് ​വ്യ​ക്ത​മാവുകയും ചെയ്തെന്നാണ് ​എ​ഫ്.​ഐ.​ആ​ർ.​ ​ഡ്രൈ​വ​റെ​ ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​യ​ച്ചു.​ ​അ​ല​ക്ഷ്യ​മാ​യി​ ​പി​ന്നോ​ട്ടെ​ടു​ത്ത​ ​ടി​പ്പ​ർ​ ​ബൈ​ക്ക് ​യാ​ത്രി​ക​നെ​ ​ഇ​ടി​ച്ചി​ട്ടെ​ന്ന​താ​ണ് ​റൂ​റ​ൽ​ ​പൊ​ലീ​സി​ലെ​ ​ആ​ദ്യ​ ​ബി.​എ​ൻ.​എ​സ് ​കേ​സ്.​ ​കോ​ട്ട​പ്പ​ടി​ ​സ്വ​ദേ​ശി​ ​എ​ൽ​ദോ​ ​പൈ​ലി​യു​ടെ​ ​പ​രാ​തി​യി​ൽ​ ​കോ​ത​മം​ഗ​ലം​ ​പൊ​ലീ​സാ​ണ് ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത്.​ ​അ​ജ്ഞാ​ത​നാ​യ​ ​ടി​പ്പ​ർ​ ​ഡ്രൈ​വ​ർ​‌​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​ചെ​റു​വ​ട്ടൂ​ർ​ ​നെ​ല്ലി​ക്കൂ​ഴി​ ​ഭാ​ഗ​ത്താ​യി​രു​ന്നു​ ​അ​പ​ക​ടം.

​ഭാ​ര​മു​ള്ള​ ​ജോ​ലി​യെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തു​കൊ​ണ്ട് ​നാ​ലു​മാ​സം​ ​മു​മ്പാ​ണ് ​സെ​ക്ക​ൻ​ഡ് ​ഹാ​ൻ​ഡ് ​ഓ​ട്ടോ​ ​വാ​ങ്ങി​യ​ത്.​ ​എ​ൻ​ജി​ൻ​ ​പ​ണി​ ​ക​ഴി​ഞ്ഞെ​ന്നും​ ​ഓ​ട്ടോ​ ​മാ​റ്രി​യി​ട​ണ​മെ​ന്നും​ ​മെ​ക്കാ​നി​ക്ക് ​പ​റ​ഞ്ഞ​തു​കൊ​ണ്ട് ​നീ​ക്കി​യി​ടാ​ൻ​ ​വ​ന്ന​താ​ണ്.​ ​പി​റ്രേ​ന്ന് ​ജോ​ലി​യൊ​ന്നും​ ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​മ​ദ്യ​പി​ച്ചി​രു​ന്നു.​ ​പൊ​ലീ​സി​ന്റെ​ ​മു​ന്നി​ൽ​പ്പെ​ട്ടു​പോ​യി.​ 1500​ ​രൂ​പ​ ​അ​ട​യ്ക്കാ​ൻ​ ​ആ​വ​ശ്യ​പ്പ​ട്ടു.​ ​ഒ​രു​രൂ​പ​ ​പോ​ലും​ ​ഇ​ല്ലാ​യി​രു​ന്നു.​ ​വി​വ​രം​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​പൊ​ലീ​സ് ​പ​രി​ഹ​സി​ച്ചു.​"​ ​ജി​ല്ല​യി​ലെ​ ​ആ​ദ്യ​ ​ബി.​എ​ൻ.​എ​സ് ​കേ​സി​ൽ​ ​പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​ ​ഇ​ട​പ്പ​ള്ളി​ ​സ്വ​ദേ​ശി​യാ​യ​ ​ഓ​ട്ടോ​ഡ്രൈ​വ​ർ​ ​പ​റ​ഞ്ഞു.

ബി.എൻ.എസ്.എസ് കേസ്

കല്ലൂർക്കാട് പൊലീസിൽ

ഭാ​ര​തീ​യ​ ​നാ​ഗ​രി​ക​ ​സു​ര​ക്ഷാ​ ​സം​ഹി​തി​ ​(​ബി.​എ​ൻ.​എ​സ്.​എ​സ്)​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ആ​ദ്യ​ ​കേ​സ് ​അ​സ്വാഭാ​വി​ക​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട്.​ ​മൂ​വാ​റ്റു​പു​ഴ​ ​പോ​ർ​ക്കാ​വ് ​ന​ടാ​ഞ്ചേ​രി​ ​വീ​ട്ടി​ൽ​ ​നി​ഖി​ൽ​ ​ദേ​വി​നെ​ ​(​മ​ണി​ക്കു​ട്ട​ൻ​-​ 36​)​ ​കി​ട​പ്പു​മു​റി​യി​ലെ​ ​ജ​ന​ലി​ൽ​ ​തൂ​ങ്ങി​യ​ ​നി​ല​യി​ൽ​ ​കാ​ണു​ക​യും​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​മ​രിക്കുകയും ചെയ്തതാണ് കേ​സ്.​ ​ക​ല്ലൂ​ർ​ക്കാ​ട് ​പൊ​ലീ​സ് ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ 2.29​നാ​ണ് ​ബി.​എ​ൻ.​എ​സ്.​എ​സ് 194​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​കേ​സെ​ടു​ത്ത്.​ ​കു​ടും​ബ​പ്ര​ശ്ന​മാ​ണ് ​ആ​ത്മ​ഹ​ത്യാ​ ​ശ്ര​മ​ത്തി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.

Advertisement
Advertisement