വിദേശ മദ്യവുമായി പിടിയിലായി

Tuesday 02 July 2024 1:36 AM IST

ആലപ്പുഴ: വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി താമരക്കുളം സ്വദേശിയെ നൂറനാട് എക്സൈസ് അറസ്റ്റു ചെയ്തു. മാവേലിക്കര മേക്കുംമുറി കാഞ്ഞിത്തറയിൽ വീട്ടിൽ മനോഹരനെയാണ് (59) നൂറനാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി.സുനിൽ കുമാറും സംഘവും പിടികൂടിയത്. ഇയാളിൽ നിന്ന് 10.6ലിറ്റർ വിദേശമദ്യവും കണ്ടെടുത്തു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ.ശ്രീകുമാർ, പി.ഒ.ഗ്രേഡ് അരുൺ, സിനുലാൽ, സി.ഇ.ഒമാരായ അനു, പ്രവീൺ, വിജയലക്ഷ്മി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.