11 പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പള വിതരണ പ്രതിസന്ധി

Tuesday 02 July 2024 1:36 AM IST

തിരുവനന്തപുരം : 11 പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പള വിതരണത്തിൽ പ്രതിസന്ധിയുണ്ടെന്ന് മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു.

കേരള സ്റ്റേറ്റ് ടെക്‌സറ്റിയിൽ കോർപറേഷന് കീഴിലുള്ള എടരിക്കോട്, കോട്ടയം ടെക്സ്റ്റൽസ് എന്നീ യൂണിറ്റുകൾ, സീതാറാം ടെക്‌സ്‌റ്റൈൽ ,തൃശൂർ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് , മലബാർ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് , കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപറേഷൻ , കേരള ഓട്ടോ മൊബൈൽസ് , ഓട്ടോ കാസ്റ്റ് , ട്രാവൻകൂർ സിമൻറ്സ് , കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ , ട്രാക്കോകേബിൾ കമ്പനി എന്നീ സ്ഥാപനങ്ങളിലാണ് ബുദ്ധിമുട്ട് നേരിടുന്നത്. അതേസമയം വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം പൊതുമേഖലാസ്ഥാപനങ്ങളിലും കൃത്യമായി ശമ്പളവിതരണം നടക്കുന്നുണ്ട്. വിപണയിൽ നിന്നും നേരിടുന്ന കടുത്ത മത്സരത്തിന്റെ ഭാഗമായി വിപണനത്തിന്റെയും സേവനങ്ങൾ നൽകിയതിന്റെയും ഭാഗമായി കമ്പനികൾക്ക് ലഭിക്കേണ്ട തുകയിൽ കാലതാമസം നേരിടുന്നിതിനാലാണ് ചിലയിടത്ത് കൃത്യമായ ശമ്പളം നൽകാൻ കഴിയാത്തത്. നിയമപരമായ ബാദ്ധ്യതകൾ തീർക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 28 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement