യുവതി വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു

Tuesday 02 July 2024 12:04 AM IST

ക്യാൻബെറ/ ന്യൂഡൽഹി : ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേ യുവതി വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. നാല് വർഷത്തിനു ശേഷം ആദ്യമായി കുടുംബത്തെ കാണാൻ നാട്ടിലേക്ക് വരുകയായിരുന്ന ഡൽഹി സ്വദേശി മൻപ്രീത് കൗർ (24)ആണ് മരിച്ചത്. ജൂൺ 20ന് മെൽബണിൽ നിന്ന് ഡൽഹിയിലേക്കുള്ള ക്വാണ്ടാസ് വിമാനത്തിലായിരുന്നു സംഭവം. വിദ്യാർത്ഥിനിക്ക് എയർപോർട്ടിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. എന്നാലും വിമാനത്തിൽ കയറി. സീറ്റ് ബെൽറ്റ് ധരിക്കാൻ ശ്രമിക്കവേ കുഴഞ്ഞ് വീഴുകയും സംഭവസ്ഥലത്തുവെച്ച് മരണപ്പെടുകയായിരുന്നു. പ്രാഥമികനീരീക്ഷണത്തിൽ ക്ഷയരോഗമാണ് മരണകാരണമെന്ന് മെഡിക്കൽ അധികൃതർ പറയുന്നു. 2020 മാർച്ചിൽ ഓസ്‌ട്രേലിയയിലേക്ക് പോയത്.

Advertisement
Advertisement