ഭീകരാക്രമണ സാദ്ധ്യത: ജാഗ്രതയിൽ യു.എസ് സൈനിക ബേസുകൾ

Tuesday 02 July 2024 7:36 AM IST

വാഷിംഗ്ടൺ: ഭീകരാക്രമണ സാദ്ധ്യതയെ തുടർന്ന് യൂറോപ്പിലെ യു.എസ് സൈനിക ബേസുകൾ അതീവ ജാഗ്രതയിൽ. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് യൂറോപ്പിലെ നിരവധി ബേസുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്താൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശം നൽകിയതായി വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വരും ആഴ്ചകളിൽ ഭീകര സംഘടനകളിൽ നിന്ന് പ്രകോപനമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രതിരോധ വിഭാഗമായ പെന്റഗണിലെ ഇന്റലിജൻസ് വൃത്തങ്ങളുടെ മുന്നറിയിപ്പ്. കഴിഞ്ഞ പത്ത് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന സുരക്ഷാ അലർട്ട് ലെവലാണ് ബേസുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ മാസം അവസാനം തുടങ്ങുന്ന പാരീസ് ഒളിമ്പിക്സ്, ജർമ്മനിയിൽ തുടരുന്ന യൂറോ 2024 എന്നിവയുടെ പശ്ചാത്തലത്തിൽ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ യൂറോപ്യൻ ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

Advertisement
Advertisement