ട്രംപിന് ഇളവുമായി സുപ്രീം കോടതി

Tuesday 02 July 2024 7:36 AM IST

വാഷിംഗ്ടൺ : അധികാരത്തിലിരിക്കെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടുള്ള ഫെഡറൽ ക്രിമിനൽ കുറ്റങ്ങളുടെ പ്രോസിക്യൂഷനിൽ നിന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപിന് ഭാഗിക സംരക്ഷണം ലഭിക്കുമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. 2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ട്രംപിനെതിരെയുള്ള കേസുകളിലാണ് കോടതിയുടെ വിധി. പ്രസിഡന്റ് എന്ന നിലയിൽ ഭരണഘടനാപരമായ അധികാര പരിധിക്കുള്ളിൽ നിന്ന് സ്വീകരിച്ച നടപടികൾക്കാണ് സംരക്ഷണം ലഭിക്കുക. എന്നാൽ സ്വകാര്യനിലയിൽ സ്വീകരിച്ച നടപടികൾക്ക് ക്രിമിനൽ പ്രോസിക്യൂഷൻ നേരിടേണ്ടി വരും. 2020ലെ തിരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നാല് ക്രിമിനൽ കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസ് കീഴ്ക്കോടതി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

Advertisement
Advertisement