രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നം, നാളത്തെ ഏറ്റവും ജോലി സാദ്ധ്യത

Tuesday 02 July 2024 11:07 AM IST

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസ്, ബംഗളൂരു സ്കിൽ ഭാഗമായി NSE ടാലന്റുമായി ചേർന്ന് ജനറേറ്റീവ് എ ഐ, പ്രോംപ്റ്റ് എൻജിനിയറിംഗ് എന്നിവയിൽ നാലുമാസത്തെ എക്സിക്യൂട്ടീവ് പ്രോഗ്രാം നടത്തുന്നു. മൊത്തം 96 മണിക്കൂറുള്ള ഹൈബ്രിഡ് പ്രോഗ്രാമാണിത്. 2032 ഓടു കൂടി ജനറേറ്റീവ് എ ഐ 1.3 ട്രില്യൺ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഗ്ലോബൽ സ്‌കിൽസ് 2024 റിപ്പോർട്ടിലും ഏറെ സാദ്ധ്യതയുള്ള മേഖല ജനറേറ്റീവ് എ.ഐ യാണ്.

40 ശതമാനത്തോളം കമ്പനികളും ജനറേറ്റീവ് എ.ഐ യിൽ മുതൽ മുടക്കാൻ തുടങ്ങിയിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സോഫ്റ്റ് വെയർ എൻജിനിയർ, എ.ഐ പ്രോംപ്റ്റ് എൻജിനിയർ, ലീഡ് എം.എൽ എൻജിനിയർ, ജനറേറ്റീവ് എ.ഐ റിസർച്ചർ, സീനിയർ എം.എൽ എൻജിനിയർ, കൺസൽട്ടന്റ് തുടങ്ങി നിരവധി തലങ്ങളിൽ പ്രവർത്തിക്കാം. എൻജിനിയറിംഗ് ബിരുദധാരികൾക്കും എം ടെക്, എം.എസ്‌സി, എം.ബി.എ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. 65 ശതമാനം മാർക്കോടുകൂടി ബി.എസ്‌സി, ഇന്റഗ്രേറ്റഡ് എൽ എൽ. ബി, ബി.ബി.എ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. Python ലാംഗ്വേജ് അറിഞ്ഞിരിക്കണം. www.sc.talentsprint.com

കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കോഴ്സുകൾ

കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യസുരക്ഷ, ഉപജീവനമാർഗം, തൊഴിലവസരങ്ങൾ എന്നിവയെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 2030 ഓടെ, അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വർദ്ധനവിലൂടെ ഉത്പാദനക്ഷമതാ നഷ്ടത്തിലൂടെ ആഗോള തൊഴിൽ നഷ്ടത്തിന്റെ 43 ശതമാനവും രാജ്യത്തുണ്ടാകുമെന്നാണ് ലോകബാങ്ക് പഠനങ്ങൾ. ഇന്ത്യയിലെ 90 ശതമാനത്തിലധികം തൊഴിലാളികളും കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾക്ക് വിധേയരാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കാലാവസ്ഥാവ്യതിയാന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അതിനാൽതന്നെ, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കോഴ്സുകൾക്കും സാദ്ധ്യതയേറെയാണ്. നിരവധി ബിരുദ, ബിരുദാനന്തര ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. സാങ്കേതിക വിദ്യയുമായി ചേർന്നുള്ള കാർഷിക അഗ്രി ടെക് കോഴ്സുകളുണ്ട്. ക്ലൈമറ്റ് സയൻസിൽ കേരള കാർഷിക സർവകലാശാലയിൽ എം.എസ്‌സി ക്ലൈമറ്റ് സയൻസ്, എൻവയണ്മെന്റൽ സയൻസ്, ബി.എസ് സി ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയണ്മെന്റൽ സയൻസ് പ്രോഗ്രാമുകളുണ്ട്. എം.എസ് സി, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. ബി.എസ് സി പ്രോഗ്രാമിന് പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്. കാർഷിക വിജ്ഞാന വ്യാപനത്തിലെ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം പൂർത്തിയാക്കിയവർക്കും കാർഷിക കാലാവസ്ഥ വ്യതിയാന ഗവേഷണ, സേവന മേഖലകളിൽ പ്രവർത്തിക്കാം. ജൂലായ് ഏഴു വരെ അപേക്ഷിക്കാം. www.kau.in

Advertisement
Advertisement