വിവാഹാഭ്യർത്ഥന നിരസിച്ചു, കാമുകന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി

Tuesday 02 July 2024 11:07 AM IST

പാ​ട്‌ന: വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത കാമുകി അറസ്​റ്റിൽ. ബീഹാറിലെ സരണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സരൺ ജില്ലയിലെ പുരാനി ബസാൻ സ്വദേശിയായ ബെഡ് പ്രകാശാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു സംഭവം.

ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്തത്തിൽ കുളിച്ച് അവശനായി കിടന്ന യുവാവിനെ ഉടൻ തന്നെ ഛപ്രയിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനുശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി പാട്നയിലെ സൃഷ്ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ടുവർഷമായി ബെഡ് പ്രകാശും യുവതിയും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ജൂലായ് ഒന്നിന് വിവാഹം കഴിക്കാൻ തീരുമാനിച്ചതായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി. എന്നാൽ യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് കൃത്യം നടത്തിയതെന്നും യുവതി വ്യക്തമാക്കി. ബെഡ് പ്രകാശിന്റെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.

Advertisement
Advertisement