തുമ്മിയാൽ തെറിക്കുന്നത് മൂക്കല്ല!​ ചിലപ്പോൾ ചെവി വരെ 'അടിച്ചുപോകും'; അപകടസാദ്ധ്യത ഞെട്ടിക്കുന്നു

Tuesday 02 July 2024 1:06 PM IST

എല്ലാവർക്കും തുമ്മൽ വരുന്നത് സർവസാധാരണമായ കാര്യമാണ്. ജലദോഷവരുമ്പോൾ,​ പൊടി ശ്വസിക്കുമ്പോൾ, അലർജി എന്നിവ മൂലം തുമ്മൽ വരാറുണ്ട്. വളരെ നിസാരക്കാരനായാണ് നമ്മൾ തുമ്മലിനെ കാണുന്നത്. എന്നാൽ തുമ്മൽ കാരണം നടന്ന അപകടങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കഴിഞ്ഞ മാസമാദ്യം ഫ്ലോറിഡയിലെ ഒരാൾ തുമ്മിയതിന് പിന്നാലെ വൻകുടൽ പുറത്തേക്ക് വന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

ഫ്ലോറിഡയിൽ നിന്നുള്ള 63കാരനാണ് ഈ അനുഭവം ഉണ്ടായതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. 63കാരന് മുൻപ് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടായിരുന്നതായും അടുത്തിടെ അടിവയറ്റിലെ ശസ്‌ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഇദ്ദേഹം പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ ശക്തമായി തുമ്മുകയും തുടർന്ന് ചുമയ്ക്കുകയും ചെയ്തു. പിന്നാലെ അദ്ദേഹത്തിന് അടിവയറ്റിൽ ശക്തമായ വേദന അനുഭവപ്പെട്ടു. തുടർന്ന് അടിവയർ പരിശോധിക്കുമ്പോഴാണ് അടുത്തിടെ ശസ്ത്രക്രിയ നടത്തിയ സ്ഥലത്ത് നിന്ന് പിങ്ക് നിറത്തിലുള്ള ട്യൂബ് പുറത്തേക്ക് കിടക്കുന്നതായി കണ്ടത്. പുറത്തുവന്ന വൻകുടൽ ശസ്‌ത്രക്രിയയിലൂടെ അകത്ത് വച്ചു. ഇത് ഒരു അസാധാരണ കേസാണെന്നാണ് വിദഗ്ദർ പറയുന്നത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തുമ്മൽ നമ്മുടെ ശ്വസനവ്യവസ്ഥയ്ക്ക് ദോഷകരമായേക്കാവുന്ന പൊടി, ബാക്ടീരിയ, വെെറസ് എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. മസ്തിഷ്കത്തിലെ മെഡുള്ളയാണ് തുമ്മലിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. മുക്കിൽ ഒരു അസ്വസ്ഥത തോന്നുകയും പിന്നാലെ തുമ്മുകയും ചെയ്യുന്നു. ഈ സമയത്ത് നിങ്ങളുടെ നെഞ്ചിലെ പേശികൾ ചുരുങ്ങുകയും കണ്ണുകളും തൊണ്ടയും വായയും അടയുകയും ചെയ്യും. തുമ്മൽ വഴി ഉള്ളിലെ വായു പുറന്തള്ളപ്പെടുന്നു. ഇതിന്റെ വേഗത ചില സന്ദർഭങ്ങളിൽ 15.9m/s (35mph) വരെയായിരിക്കാം. എന്നാൽ തുമ്മൽ ഗുണങ്ങളെപ്പോലെ ചില സമയത്ത് വലിയ അപകടസാദ്ധ്യതയും ഉണ്ടാക്കുന്നു. അവ എന്തൊക്കെയാമെന്ന് നോക്കാം.

തുമ്മലിന്റെ അപകടസാദ്ധ്യത

ശക്തമായ തുമ്മൽ ശ്വാസകോശത്തിലെ വാരിയെല്ലുകൾക്കിടയിലുള്ള ഇന്റ‌ർകോസ്റ്റ് പേശികൾ ഹെർണിയേറ്റ് ചെയ്യാൻ ഇടയാക്കുന്നു. ഇത് പൊണ്ണത്തടി, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി രോഗം, പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നു. തുമ്മൽ ശ്വാസകോശത്തിലെ അതിലോലമായ കോശങ്ങളിൽ വിള്ളൽ വിഴ്ത്തുന്നതിനും കാരണമാകുന്നു.

തലച്ചോറിന്റെ അതിലോലമായ ആവരണത്തിൽ വിള്ളൽ വിഴുത്തുന്നതായും റിപ്പോർട്ടുണ്ട്. ഇത് രക്തസ്രാവത്തിലേക്കും സ്ട്രോക്കിനും കാരണമാകുന്നു. ഇത് പെട്ടെന്ന് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മാരകമായേക്കാം. ചില കേസുകളിൽ ആളുകൾക്ക് തുമ്മലിന് ശേഷം കാഴ്ച വെെകല്യങ്ങൾ സംഭവിച്ചിട്ടുണ്ടത്രേ.

തുമ്മൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ചില സമയത്ത് ഇത് രക്തക്കുഴലുകൾക്ക് ഗുരുതര പരിക്കുകൾ ഉണ്ടാക്കുന്നു. ശക്തമായ തുമ്മൽ ധമനികൾക്ക് ദോഷം ചെയ്യുന്നുണ്ട്. തുമ്മൽ മൂലം കണ്ണിന് ചുറ്റുമുള്ള എല്ലുകൾക്ക് പൊട്ടലുണ്ടായതായും ചില റിപ്പോർട്ടുണ്ട്. ശക്തമായ തുമ്മലിനെ തുടർന്ന് ചെവിയിലെ ചെറിയ എല്ലുകൾക്ക് പൊട്ടൽ സംഭവിക്കാം. ഇത് കേൾവിക്കുറവിന് കാരണമാകും. ദുർബലമായ പെൽവിക് ഫ്ലോർ പേശികൾ ഉള്ളവർ ശക്തമായി തുമ്മിയാൽ ചിലപ്പോൾ മൂത്രം പുറത്തേക്ക് പോകാൻ സാദ്ധ്യതയുണ്ട്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും തുമ്മൽ ഒരിക്കലും പിടിച്ച് വയ്ക്കാൻ പാടില്ല.

2023ൽ ഒരു സ്‌കോട്ടിഷ് യുവാവ് തുമ്മൽ വായ അടച്ച് പിടിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ അത് ശ്വാസനാളം കീറാൻ കാരണമായി. തുമ്മൽ സാധാരണമായതിനാൽ തന്നെ മേൽ പറയുന്ന അപകടങ്ങൾ സംഭവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. തുമ്മലുമായി ശരീരം പൊരുത്തപ്പെട്ടിരിക്കുന്നതിനാൽ വളരെ അപൂ‌ർവമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം പരിക്കുകൾ സംഭവിക്കുകയുള്ളൂ.

Advertisement
Advertisement