പണ്ടുള്ളവർ ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നതിന്റെ രഹസ്യം; ഗുണങ്ങൾ കേട്ടാൽ നിങ്ങളും ഈ പാത പിന്തുടരും

Tuesday 02 July 2024 3:28 PM IST

നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് കുളി. ദിവസവും രണ്ട് നേരം കുളിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ പണ്ടുള്ളവർ ഉപ്പിട്ട വെള്ളത്തിൽ കുളിക്കാൻ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്തിനാണ് അവർ അങ്ങനെ പറയുന്നതെന്ന് അറിയാമോ?​ ചെറുചൂടു വെള്ളത്തിൽ ഉപ്പിട്ട് കുളിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നു.

സമ്മർദ്ദം ഇല്ലാതാക്കുന്നത് മുതൽ ശരീര വേദന കുറയ്ക്കാനും ചർമ്മത്തെ മിനുസമുള്ളതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും വെെകുന്നേരം ചെറുചൂടുവെള്ളത്തിൽ അൽപം ഉപ്പിട്ട് കുളിക്കുക. ദിവസവും ഇത്തരത്തിൽ കുളിക്കുന്നതിലൂടെ എപ്സം സാൾട്ടിലുള്ള മഗ്നീഷ്യം ചർമ്മത്തിൽ ആഗിരണം ചെയ്യുകയും പേശി വേദന ലഘൂകരിക്കുകയും ചെയ്യുന്നു.

ചെറിയ ചൂടുവെള്ളത്തിൽ ഉപ്പിട്ട് കുളിക്കുന്നതിലൂടെ നിങ്ങളുടെ പേശികളിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നു. ഇത് പേശികളിലേക്കും സന്ധികളിലേക്കും ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിന് സഹായിക്കുന്നു. സ്ട്രെസ് ഹോർമോണുകളെ ഇല്ലാതാക്കുന്നതിനും ശരീരത്തിന് വിശ്രമം നൽകാനും ഇങ്ങനെ കുളിക്കുന്നത് വളരെ നല്ലതാണ്.

ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ആരോഗ്യത്തിനും ഊർജ്ജത്തിനും ഇത് വളരെ നല്ലതാണ്. കൂടാതെ ചർമ്മത്തിലെ ബാക്‌ടീരികളെയും വിഷാപദാർത്ഥങ്ങളെയും പുറം തള്ളുന്നു. ഉപ്പിട്ട ചൂടുവെള്ളത്തിൽ പാദം ഇറക്കി വയ്ക്കുന്നത് ശരീരത്തിന്റെ ആകെയുള്ള ക്ഷീണം മാറാനും കാഷവേദനയും നീരും മാറാനുമെല്ലാം സഹായിക്കുന്നു.

Advertisement
Advertisement