സിമ്പിൾ ആൻഡ് എലഗെന്റ്, അതിസുന്ദരിയായി ദിലീപിന്റെ കണ്ണിൽ നോക്കി കാവ്യ; വൈറലായി ചിത്രങ്ങൾ

Tuesday 02 July 2024 4:48 PM IST

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. നിരവധി മലയാള ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായി. താരദമ്പതികളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലും പെട്ടെന്ന് ചർച്ചയാകാറുണ്ട്.

കാവ്യ ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നിലെങ്കിലും പൊതുവേദികളിൽ എത്താറുണ്ട്. അടുത്തിടെ ചില വിവാഹ വേദികളിലെത്തിയ കാവ്യയുടെയും മക്കളുടെയും ദീലിപിന്റെയും വീഡിയോകളും ചിത്രങ്ങളും വെെറലായിരുന്നു. മുൻപ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങൾ താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട് അവ പെട്ടെന്ന് തന്നെ വെെറലാകാറുണ്ട്

അത്തരത്തിൽ കാവ്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. നടി മീര നന്ദന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ എടുത്ത ചിത്രമാണിത്. പരസ്പരം നോക്കി ചിരിക്കുന്ന ദീലിപിനെയും കാവ്യയെയും ഒന്നാമത്തെ ചിത്രത്തിൽ കാണാം. ഇരുവരും തോൾ ചേർന്ന് നിൽക്കുന്നതാണ് രണ്ടാമത്തെ ചിത്രം.

ലാവണ്ടർ നിറത്തിലുള്ള ഷർട്ടും ലാവണ്ടർ ബോഡറുമുള്ള മുണ്ടുമാണ് ദീലിപ് ധരിച്ചിരിക്കുന്നത്. സിൽക്ക് സാരിയും മിനിമൽ ആഭരണങ്ങളുമാണ് കാവ്യ ധരിച്ചിരിക്കുന്നത്. സ്വന്തം വസ്ത്ര നിർമാണ കമ്പനിയായ ലക്ഷ്യയിൽ നിന്നുള്ളതാണ് ഈ സാരി. ചിത്രത്തിന് നിരവധി ലെെക്ക് ലഭിക്കുന്നുണ്ട്. എന്നാൽ കമന്റ് സെക്ഷൻ കാവ്യ ഓഫ് ചെയ്ത് വച്ചിരിക്കുന്നതിനാൽ ആർക്കും കമന്റ് ചെയ്യാൻ കഴിയില്ല. മകൾ മഹാലക്ഷ്മിക്കൊപ്പമാണ് ഇരുവരും മീര നന്ദന്റെ കല്യാണത്തിന് എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അന്ന് വലിയ രീതിയിൽ വെെറലായിരുന്നു.

Advertisement
Advertisement