വൃക്കരോഗിയായ സെക്യൂരിറ്റിക്കാരനെ മർദ്ദിച്ച കേസ്: കാറുടമ അറസ്റ്റിൽ

Wednesday 03 July 2024 1:20 AM IST

കൊച്ചി: വൃക്കരോഗിയായ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കാറുടമ അറസ്റ്റിൽ. എളമക്കര കീർത്തിനഗർ വലിയപറമ്പ് റോഡ് ഞെട്ടവേലിപ്പറമ്പ് വീട്ടിൽ എൻ.സി. ഷൈനാണ് (49) അറസ്റ്റിലായത്. കലൂർ പൊറ്റക്കുഴി റോഡിൽ ബെസ്റ്റ് ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കോട്ടയം പനച്ചിക്കാട് മറ്റത്ത് വീട്ടിൽ പ്രദീപ്കുമാറിനെയാണ് (45) ഇയാൾ മർദ്ദിച്ചത്. മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് അറസ്റ്റ്. ഷൈനിനെ ജാമ്യത്തിൽ വിട്ടയച്ചു.

ബേക്കറിയുടെ പാർക്കിംഗ് മേഖലയിൽ അനധികൃതമായി പാർക്ക്ചെയ്ത കാർ മാറ്റിയിടാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു കാറുടമ മർദിച്ചത്. 26ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. നെഞ്ചിലും മുതുകത്തും മർദനമേറ്റ പ്രദീപ്കുമാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മർദ്ദനത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ സഹിതം എളമക്കര പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

Advertisement
Advertisement