'ഓർമ്മ' ഇന്റർനാഷണൽ പ്രസംഗമത്സരം സീസൺ 2  ഗ്രാൻഡ് ഫിനാലെ ജൂലൈ 13ന് പാലായിൽ

Tuesday 02 July 2024 8:54 PM IST

കോട്ടയം: ഓർമ്മ ഇന്റർനാഷണൽ (ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ) ടാലന്റ് പ്രൊമോഷൻ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസൺ 2 ഗ്രാൻഡ് ഫിനാലേ ജൂലായ് 12, 13 തീയതികളിൽ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോർട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടക്കും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള 1468 വിദ്യാർത്ഥികളിൽ നിന്ന് പ്രാഥമികഘട്ടങ്ങളിൽ വിജയിച്ച 60 പേരാണ് ഗ്രാൻഡ് ഫിനാലേയിൽ പങ്കെടുക്കുന്നത്. മലയാളം ജൂനിയർ, സീനിയർ, ഇംഗ്ലീഷ്‌ ജൂനിയർ,സീനിയർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മൽസരം. ഗ്രാൻഡ് പ്രൈസായ 'ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ2024' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാർഡും പ്രശസ്തിപത്രവും ലഭിക്കും. ആകെ പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


ജൂലായ് 12 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് മത്സരാർത്ഥികൾക്കുള്ള ട്രെയിനിംഗും മത്സരത്തിന്റെ ആദ്യ ഭാഗങ്ങളും നടക്കും. ജൂലായ് 13 ന് ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയാകും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് രാജൻ, മെന്റലിസ്റ്റ് നിപിൻ നിരവത്ത് എന്നിവർ അതിഥികളാകും.


അമേരിക്കയിൽ അദ്ധ്യാപകനും മോട്ടിവേറ്റർ എഡ്യൂക്കേറ്ററുമായ ജോസ് തോമസാണ് ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർമാൻ.മറ്റ് ഭാരവാഹികൾ: ജോർജ് നടവയൽ (പ്രസിഡന്റ്), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോർഡ് ചെയർ), ഷാജി അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), റോഷിൻ പ്ളാമൂട്ടിൽ (ട്രഷറർ), വിൻസെന്റ് ഇമ്മാനുവേൽ (പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫയേഴ്സ് ചെയർ), കുര്യാക്കോസ് മണിവയലിൽ (കേരള ചാ്ര്രപർ പ്രസിഡന്റ്) . അറ്റോണി ജോസഫ് കുന്നേൽ ,അലക്സ് കുരുവിള ഡോ. ആനന്ദ് ഹരിദാസ് ,ഷൈൻ ജോൺസൺ,മാത്യു അലക്സാണ്ടർ (ഡയറക്‌ടർമാർ) എബി ജെ ജോസ് (സെക്രട്ടറി) സജി സെബാസ്റ്റ്യൻ (ഫിനാൻഷ്യൽ ഓഫീസർ) എമിലിൻ റോസ് തോമസ് (യൂത്ത് കോർഡിനേറ്റർ) വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാർനെറ്റ് ബുക്സ്, കരിയർ ഹൈറ്റ്സ് എന്നിവയുമായി സഹകരിച്ചാണ് ഓർമ്മ ഇന്റർനാഷണൽ സീസൺ 2 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.

Advertisement
Advertisement